Post Header (woking) vadesheri

അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ആ​റ്റിങ്ങല്‍: അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പശ്ചിമബംഗാളിലെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നു ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. പശ്ചിമബംഗാള്‍ ന്യൂ ജല്‍പായ്ഗുരി അലിപ്പൂര്‍ദര്‍ ഫല്ലാക്കട്ട പൊലീസ് സ്‌​റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഹുസൈന്‍ ഒറോണ്‍ (33) ആണ് പിടിയിലായത്. 2019 മാര്‍ച്ച്‌ 10ന് രാത്രി ആ​റ്റിങ്ങല്‍ പൂവമ്ബാറയിലെ സ്വകാര്യ ഹോളോബ്രിക്‌സ് കമ്ബനിയിലായിരുന്നു കൊലപാതകം നടന്നത്. സഹ ജീവനക്കാരനും ഹുസൈന്‍ ഒറോണിന് ഹോളോബ്രിക്സില്‍ ജോലി വാങ്ങി കൊടുക്കുകയും ചെയ്ത വെസ്​റ്റ് ബംഗാള്‍ സ്വദേശി വിമല്‍ബാറയാണ് (39) കൊല്ലപ്പെട്ടത്.

Ambiswami restaurant

സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്ബ് വിമല്‍ബാറയാണ് ഹുസൈനിനെ ഇവിടെ ജോലിക്ക് കൊണ്ട് വന്നത്. മാര്‍ച്ച്‌ 10ന് രാത്രി ജോലി സ്ഥലത്തെ കൂലിയെ ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റം നടന്നു. തര്‍ക്കത്തിനൊടുവില്‍ ഹുസൈന്‍ പാചകത്തിന് ഉപയോഗിച്ചിരുന്ന ആയുധം കൊണ്ട് വിമല്‍ബാറയുടെ തലയ്ക്കടിക്കുകയും കഴുത്തില്‍ ആഴത്തില്‍ കുത്തി പരിക്കേല്പിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതായി പ്രതി സമ്മതിച്ചു. വിമല്‍ബാറയുടെ മൊബൈല്‍ഫോണുകളും പണവും അപഹരിച്ച പ്രതി ആട്ടോറിക്ഷയില്‍ തിരുവനന്തപുരം റെയില്‍വേ സ്​റ്റേഷനിലെത്തുകയും അവിടെ നിന്നു ട്രെയിനില്‍ ബംഗാളിലേക്ക് കടക്കുകയുമായിരുന്നു. ഹുസൈനെ സ്ഥലത്തെത്തിച്ചത് കൊല്ലപ്പെട്ട വിമല്‍ബാറയായിരുന്നത് ആദ്യഘട്ട അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ യാതൊന്നും ഉടമയ്ക്കും അറിയില്ലായിരുന്നു.

ഉത്തരമേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം റൂറല്‍ പൊലീസ് മേധാവി ബി. അശോകിന്റെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ട വിമല്‍ബാറയുടെ മൊബൈല്‍ ബംഗാളില്‍ മ​റ്റൊരാള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ മൊബൈല്‍ വീണ്ടെടുത്ത് ഉപയോഗിച്ച ആളിനെ ചോദ്യം ചെയ്തതോടെയാണ് ഹുസൈന്‍ വോറയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും കൊലപാതകത്തില്‍ ഹുസൈനുള്ള പങ്കിനെക്കുറിച്ചും കൂടുതല്‍ വ്യക്തത ലഭിച്ചത്. ഹുസൈനെ കണ്ടെത്താന്‍ പൊലീസിന് വീണ്ടും കടമ്ബകള്‍ ഏറെ വേണ്ടി വന്നു. കേരളത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി എന്ന വ്യാജേനയാണ് പൊലീസ് സംഘം ബംഗാളില്‍ അന്വേഷണം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തെ ബാധിച്ചു.

Second Paragraph  Rugmini (working)

new consultancy

പ്രതിയുടെ ബന്ധുക്കളെ സംഘം സമീപിക്കുകയും ഉയര്‍ന്ന ശമ്ബളമുള്ള ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇവരില്‍ നിന്നാണ് ഹുസൈന്‍ ഒറോണ്‍ ഭൂട്ടാന്‍ അതിര്‍ത്തിയിലെ ജെയ്‌ഗോണ്‍ ഗ്രാമത്തിലെ മക്രപ്പടയില്‍ തേയിലത്തോട്ടത്തിലാണ് ഉള്ളതെന്ന് വ്യക്തമായത്. ഉടനേ സംഘം അവിടെയെത്തി പ്രതിയെ കണ്ടെത്തുകയും കേരളത്തില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ പ്രതി ഹെയര്‍ സ്റ്രൈല്‍ ഉള്‍പ്പെടെ മാ​റ്റിയിരുന്നു. റൂറല്‍ എസ്.പിക്ക് പുറമെ ആ​റ്റിങ്ങല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, ഇന്‍സ്‌പെക്ടര്‍ വി.വി. ദിപിന്‍, എസ്.ഐ എം.ജി. ശ്യാം, എ.എസ്.ഐ റജികുമാര്‍, ഷാഡോ ടീം എ.എസ്.ഐ ഫിറോസ്ഖാന്‍, ബി. ദിലീപ്, ആര്‍. ബിജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Third paragraph

buy and sell new