Post Header (woking) vadesheri

മെട്രോലിങ്ക്സ് സ്നേഹ സാന്ത്വനം പദ്ധതി

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോലിങ്ക്സ് നൂറു പേർക്ക് 6000 രൂപ വെച്ച് വർഷത്തിൽ നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി എൻ കെ അക്ബർ എം എ ൽ എ ഉത്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഞായറഴ്ച വൈകിട്ട് ആറു മുതൽ പത്ത് വരെ ക്ലബ് ഹൗസിൽ ഓണാഘോഷ , കുടുംബ സംഗമത്തിൽ എൽ എഫ് കോളേജ് പ്രിൻസിപ്പൽ ഡോ ജിസ്മ തെരേസ് , സിനിമ താരം ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികൾ ആകും ,

Ambiswami restaurant

പ്രസിഡന്റ് പി മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ഓണാഘോഷത്തിന്റെ ഭാഗമായി വടം വലി, തിരുവാതിര കളി തുടങ്ങിയ മത്സരങ്ങളും അരങ്ങേറും
വാർത്ത സമ്മേളനത്തിൽ പി മുരളീ ധരൻ,കെ ബി ഷൈജു ,ഗിരീഷ് സി ഗീവർ ,ചാർളി മാളിയമ്മാവ് വാസുദേവൻ എന്നിവർ പങ്കെടുത്തു