മെട്രോ ലിങ്ക്‌സ് സില്‍വര്‍ ജൂബിലി ആഘോഷം

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂര്‍: മെട്രോ ലിങ്ക്‌സ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്‌നേഹസാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് മെട്രോ ലിങ്ക്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 6 മണിമുതല്‍ 10 മണിവരെ നടക്കുന്ന ആഘോഷ പരിപാടികള്‍ ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉത്ഘാടാം ചെയ്യും . സ്‌നേഹസാന്ത്വനം പദ്ധതി ശിവജി ഗുരുവായൂര്‍ നിര്‍വ്വഹിയ്ക്കും. മെട്രോ ലിങ്ക്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ആര്‍. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍, മറിമായം ഫെയിം റിയാസ് ബക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ചടങ്ങില്‍ ഭിന്നശേഷിക്കാരായ 5 പേര്‍ക്ക് ആശ്വാസ ദീപം പരിപാടിയുടെ ഭാഗമായി 2000 രൂപ സ്‌നേഹസാന്ത്വനാമായി നല്‍കും. ഗുരുവായൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നിഷി പുഷ്പരാജ്, മെട്രോ ലിങ്ക്‌സ് സ്ഥാപക പ്രസിഡണ്ട് ജോര്‍ജ്ജ് തരകന്‍, മെട്രോ ലേഡീസ് പ്രസിഡണ്ട് അജിത രഘുനാഥ്, വൈസ് പ്രസിഡണ്ട് എം.ആര്‍. സുരേന്ദ്രന്‍, ജോ: സെക്രട്ടറി ഡോ: ഹരിഭാസ്‌ക്കര്‍, ചാരിറ്റി കണ്‍വീനര്‍ ബാബു എം. വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ഒ. രതീഷ്, ജോബി വാഴപ്പിള്ളി, ഗിരീഷ് സി. ഗീവര്‍ എന്നിവര്‍ സംസാരിയ്ക്കും.

Second Paragraph  Amabdi Hadicrafts (working)

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ചികിത്സാ സഹായ വിതരണം, വിവിധ മത്സരങ്ങള്‍, സംഗീത വിരുന്ന് എന്നിവയും അരങ്ങേറും വാര്‍ത്താസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ആര്‍. ചന്ദ്രന്‍, സെക്രട്ടറി ഗിരീഷ് സി. ഗീവര്‍, ജോബി വാഴപ്പിള്ളി, ഡോ: ഹരിഭാസ്‌ക്കര്‍, ബാബു എം. വര്‍ഗ്ഗീസ്, എം.ആര്‍. സുരേന്ദ്രന്‍, ടി.ഡി. വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു