Header 1 vadesheri (working)

മെട്രോ ലിങ്ക്സ് നിർമ്മിച്ചു നൽകുന്ന കാരുണ്യഭവനത്തിൻ്റെ താക്കോൽദാനം ജനുവരി ഒന്നിന്

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നിർധന കുടുംബത്തിന്
നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിലെ സമർപ്പണവും താക്കോൽദാനവും
ജനുവരി ഒന്നിന് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വാഴപ്പിള്ളി മല്ലാട് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മെട്രോ ക്ലബ് പ്രസിഡൻ്റ് ബാബു വർഗീസ് അധ്യക്ഷത വഹിക്കും. ടി .എൻ പ്രതാപൻ എം .പി , കെ .വി അബ്ദുൽ ഖാദർ എം. എൽ .എ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്
സിനിമാതാരം ശിവജി ഗുരുവായൂർ,ഗുരുവായൂർ നഗരസഭ കൗൺസിലർ ഷെഫിന ഷാനീർ,മുൻ നഗരസഭാ കൗൺസിലർ ആൻ്റോ തോമസ്, എന്നിവർ ചടങ്ങിൽ പങ്കെടുക്കും

First Paragraph Rugmini Regency (working)

ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് നടപ്പിലാക്കിയ ഇരുപതിന പരിപാടികളിൽ ഉൾപ്പെടുത്തി നിർമിച്ചുനൽകുന്ന കാരുണ്യ ഭവനത്തിൻ്റെ നിർമ്മാണോദ്ഘാടനം
ആഗസ്റ്റ് മാസത്തിൽ നടക്കുകയും നാലു മാസം കൊണ്ട് വീട് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. 8 ലക്ഷം രൂപ ചെലവഴിച്ചാണ് 600 ചതുരശ്ര അടിയിൽ എല്ലാ വിധ സജ്ജീകരണങ്ങളോടെ വീട് നിർമ്മിച്ചിരിക്കുന്നത് .
കാരുണ്യ ഭവന പദ്ധതിക്ക് പുറമേ കാരുണ്യ ജാലകം പെൻഷൻ പദ്ധതിയിൽ
നിരവധി പേർക്കാണ് 2000 രൂപ വീതം പെൻഷൻ വിതരണം ചെയ്തത് .പച്ചക്കറി തൈകൾ,
ഗുരുവായൂർ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ, വിധവകൾക്ക് പെൻഷൻ
തുടങ്ങി നിരവധി കാരുണ്യപ്രവർത്തനങ്ങളാണ് മെട്രോ ക്ലബ് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കി വരുന്നത്. വാർത്താ സമ്മേളനത്തിൽ മെട്രോ ഭാരവാഹികളായ ബാബു വർഗീസ് , രാജേഷ് ജാക്ക്, ഗിരീഷ് സി.ഗീവർ, എം.പി ഹംസ കുട്ടി എന്നിവർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)