Post Header (woking) vadesheri

മെട്രോ കളർ ഫെസ്റ്റ്, സമ്മാന ദാനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോ ലിങ്ക്സ്ഫാമിലി ക്ലബ് സംഘടിപ്പിച്ച പതിനേഴാമത് അഖില കേരള ചിത്രരചന മത്സരത്തിൻ്റെ -മെട്രോ കളർ ഫസ്റ്റ് 2025-
സമ്മാനദാനം മ നടന്നു 3 400 ൽപരം വിദ്യാർഥികൾ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ചിത്രരചന മത്സരത്തിലെ വിജയികളായ 242 പേർക്ക് ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഏറ്റവും കൂടുതൽ പോയിൻറ് നേടി അമൽ സ്കൂൾ ചമ്മണ്ണൂർ വിജയികളായി.
കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള പ്രത്യേക സമ്മാനങ്ങൾ അമൽ സ്കൂളിനും അൻസാർ സ്കൂൾ പെരുമ്പിലാവിനും സമ്മാനിച്ചു.ചിത്രപ്രതിഭയായി തിരഞ്ഞെടുത്ത ചാവക്കാട്അമൃത വിദ്യാലയത്തിലെ ടി വി ചൈതിക് ന് ചിത്ര പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.

First Paragraph Jitesh panikar (working)


ഏഴ് കാറ്റഗറികളിലായി
ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് പുറമേ എ പ്ലസ് ഗ്രേഡ് കിട്ടിയവർക്കും എ ഗ്രേഡ് കിട്ടിയവർക്കും
പ്രത്യേകം അവാർഡുകൾ നൽകി.
ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ,പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്
മുഖ്യാതിഥിയായി.
ശിവജി ഗുരുവായൂർ, എൽ എഫ് കോളേജ് പ്രിൻസിപ്പൽ
സി.ഡോ. ജെന്നി തെരസ് ,
ജയ്സൺ ഗുരുവായൂർ എന്നിവർ വിശിഷ്ടാതിഥികളായി.


ക്ലബ്ബ് പ്രസിഡണ്ട് കെ ആർ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ  ഗിരീഷ് ഗീവർ   ബാബു വർഗീസ്  ജോബി വാഴപ്പള്ളി
എം ആർ സുരേന്ദ്രൻ,
ഡോ: ഹരി ഭാസ്ക്കർ,  അജിത രഘുനാഥ്, ടി ഡി വാസുദേവൻ  ,ഒ രതീഷ് എന്നിവർ പ്രസംഗിച്ചു