Post Header (woking) vadesheri

അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി.

Above Post Pazhidam (working)

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് പ്രത്യക്ഷപ്പെട്ട അനാഥന്
ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി.  മനോവൈകല്യമുള്ള സംസാര ,കേൾവി
ശേഷി നഷ്ടപ്പെട്ടയാൾ  ഏതാനും നാൾ മുമ്പാണ് പഞ്ചവടിയിൽ പ്രത്യക്ഷപ്പെട്ടത്
. സെന്ററിലെ കടത്തിണ്ണകളിലാണ് അന്തിയുറക്കം . പകൽ മുഴുവൻ കടപ്പുറത്ത്
അലഞ്ഞുനടക്കും. ആരെങ്കിലും എന്തെങ്കിലും ഭക്ഷണം കൊടുത്താൽ കഴിക്കും .
ആരോടും ഇരക്കാറില്ല.

Ambiswami restaurant

new consultancy

പഞ്ചവടിയിലെ ഓട്ടോ ഡ്രൈവർ ഹനീഫ അറിയിച്ചതിനെ
തുടർന്ന് പാലയൂർ ഇമ്മാനുവേൽ ജീവകാരുണ്യ പ്രവർത്തനസമിതി ഡയറക്ർ സി എൽ
ജേക്കബ് എത്തി അനാഥനെ ഏറ്റെടുക്കുകയും ചാവക്കാട് പോലീസിന്റെ രേഖാമൂലമുള്ള
അനുവാദത്തോടെ  അഞ്ഞൂർ ദിവ്യദർശൻ പുനരധിവാസ കേന്ദ്രത്തിൽ
പ്രവേശിപ്പിക്കുകയും ചെയ്തു . ഗുരുവായൂർ സ്വദേശി വി ടി ജോണിയും
ജീവകാരുണ്യ സംഘത്തിലുണ്ടായിരുന്നു .

Second Paragraph  Rugmini (working)

buy and sell new