Post Header (woking) vadesheri

മേൽപ്പുത്തൂർ പ്രതിമാസ്ഥാപനദിനം ആഘോഷിച്ചു

Above Post Pazhidam (working)

മലപ്പുറം : മലപ്പുറം ചന്ദനക്കാവിൽ ഗുരുവായൂർ ദേവസ്വം വക മേൽപ്പുത്തൂർ ഇല്ലത്ത് മേൽപ്പുത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ പ്രതിമ സ്ഥാപനത്തിൻ്റെ നാൽപ്പത്തിമൂന്നാം വാർഷികം ആഘോഷിച്ചു. ദേവസ്വം ആഭിമുഖ്യത്തിലായിരുന്ന് ചടങ്ങ്. രാവിലെ പുഷ്പാർച്ചന നടന്നു. തുടർന്ന് സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി.നിരവധി ഭക്തർ സന്നിഹിതരായി.ദേവസ്വം ഇൻസ്‌പെക്ടർമാരായ കെ.പി. അഭിൻ ,എം ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

Ambiswami restaurant

ഭട്ടപാദരുടെ ജന്മംകൊണ്ട് പരിപാവനമായ ഭൂമിയിൽ ദേവസ്വം ഏറ്റെടുത്ത ഇല്ലപ്പറമ്പിൽ ആ മഹാനുഭാവന്റെ പ്രതിമ സ്ഥാപിച്ചത്കൊല്ലവർഷം 1157 വൃശ്ചികം 8 നാണ് (1981 നവംബർ 23 ). തന്ത്രി .ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രതിമാസ്ഥാപനം നടത്തി.ഈ ദിനത്തിൻ്റെ സ്മരണക്കായിമേൽപ്പുത്തൂർ പ്രതിമാസ്ഥാപനദിനം ആഘോഷിച്ചു
ഗുരുവായൂർ ദേവസ്വം എല്ലാവർഷവും മലയാളമാസം വൃശ്ചികം 8 ന് മേൽപ്പത്തൂർ ദിനമായി ആചരിച്ചു വരുന്നു.