Header 1 vadesheri (working)

ഗുരുവായൂർ മേൽപ്പത്തൂർ ആഡിറ്റോറിയം ഫെബ്രുവരി 28 മുതൽ തുറക്കും

Above Post Pazhidam (working)

ഗുരുവായൂർ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിൽ ഗുരുവായൂർ ദേവസ്വം മേൽപ്പത്തൂർ ആഡിറ്റോറിയം
ഫെബ്രുവരി 28 (തിങ്കളാഴ്ച) മുതൽ കലാപരിപാടികൾക്കായി തുറന്നുകൊടുക്കുവാൻ ദേവസ്വം ഭരണസമിതി തീരുമാനം. നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാട് നാളെ മുതൽ (ഫെബ്രുവരി 27, ഞായർ) പുനരാരംഭിക്കും..

First Paragraph Rugmini Regency (working)


ഫെബ്രുവരി 28 മുതൽ കലാപരിപാടികൾക്കായി മേൽപ്പത്തൂർ ആഡിറ്റോറിയം ബുക്ക് ചെയ്യാനും അവസരമുണ്ടാകും.കോവിഡ് പശ്ചാത്തലത്തിൽ ജനുവരി 19 മുതലാണ് മേൽപ്പത്തൂർ ആഡിറ്റോറിയം അടച്ചതും ചോറൂൺ നിർത്തിവെച്ചതും. ജനുവരി 19 മുതൽ ഫെബ്രുവരി 27 വരെ കലാപരിപാടികൾ ബുക്ക് ചെയ്തിരുന്നവർക്ക് മാർച്ച് 31 നുളളിൽ ഒഴിവുള്ള സ്ലോട്ടുകളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകും.

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം ഭരണസമിതി യോഗത്തിൽ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ്, അംഗങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി