Header 1 = sarovaram
Above Pot

ഗുരുവായൂര്‍ മേല്‍പ്പാലം,ജനങ്ങളെ കഷ്ടപ്പെടുത്തിയത് മൂന്നു വര്‍ഷം

ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലത്തിന്റെ പേരില്‍ ഗുരുവായൂരില്‍ തീര്‍ത്ഥാടകരേയും ജനങ്ങളേയും മൂന്നു വര്‍ഷമാണ് കഷ്ടപ്പെടുത്തിയതെന്നും ഇനിയും നീട്ടികൊണ്ടുപോയാല്‍ സമരം നേരിടേണ്ടി വരുമെന്നും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. മേല്‍പ്പാലം സന്ദര്‍ശിക്കാനെത്തിയ മുന്‍ എം.പി.സുരേഷ് ഗോപിക്കെതിരേ കള്ളപ്രചരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സി.പി.എമ്മും എല്‍.ഡി.എഫ്.നേതാക്കളും.

Astrologer

ഗര്‍ഡറുകള്‍ എത്തിച്ചത് താന്‍ ഇടപെട്ടാണെന്ന് അദ്ദേഹം പറഞ്ഞത് നൂറു ശതമാനം സത്യമാണ്.ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയും റെയില്‍വേ ഡിവിഷണല്‍ മാനേജരുമായും അദ്ദേഹം സംസാരിച്ചതിന് തെളിവുകളുണ്ട്.മുന്‍ എം.പി.എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൊതുവിഷയത്തില്‍ ഇടപെടാന്‍ സുരേഷ് ഗോപിയ്ക്ക് ആരുടേയും അനുമതി വേണ്ട.മേല്‍പ്പാലം നീണ്ടുപോകുന്നതില്‍ ജനങ്ങളുടെ ശബ്ദമായാണ് അദ്ദേഹം എത്തിയത്.പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ വേണ്ടിയുമല്ല.എം.പി.അല്ലെങ്കിലും പൊതുവിഷയങ്ങളില്‍ ഇടപെടും.

മേല്‍പ്പാലം വിഷയത്തില്‍ എം.എല്‍.എ.യും സി.പി.എമ്മും കെട്ടിപ്പൊക്കിയ കള്ളത്തരങ്ങളാണ് സുരേഷ് ഗോപിയുടെ വരവോടെ പൊളച്ചടക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു.വാർത്ത ത്രസമ്മേളനത്തില്‍ ദയാനന്ദന്‍ മാമ്പുള്ളി,കെ.ആര്‍.അനീഷ്,അനില്‍ മഞ്ചറമ്പത്ത്, സുഭാഷ് മണ്ണാരത്ത്,തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

Vadasheri Footer