Post Header (woking) vadesheri

മെഡിക്കൽ കോളേജിൽ കോവിഡ് ഒ പി ബ്ലോക്ക്‌ തുറന്നു.

Above Post Pazhidam (working)

Ambiswami restaurant

തൃശൂർ: കോവിഡ് വ്യാപനം രണ്ടാമതും രൂക്ഷമാകുന്നതിന്റെ സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ ഒ പി ബ്ലോക്ക് ആരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് പ്രവർത്തനം നിർത്തിയ ബ്ലോക്കാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

Second Paragraph  Rugmini (working)

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് തിരക്ക് ഒഴിവാക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് ബ്ലോക്ക് വീണ്ടും പ്രവർത്തന സജ്ജമാകുന്നത്.ഗൈനക്കോളജി, സർജറി, ഫിസിക്കൽ മെഡിസിൻ, ത്വക്ക് രോഗ വിഭാഗം, ഓർത്തോ എന്നി വിവിധ ഒ പി കൾ പ്രവർത്തിച്ചിരുന്ന ഭാഗമാണ് കോവിഡ് ഒ പി ബ്ലോക്കായി മാറ്റിയത്.

Third paragraph

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ബിജു കൃഷ്ണൻ, നോഡൽ ഓഫീസർ ഡോ സി രവീന്ദ്രൻ, കോവിഡ് നോഡൽ ഓഫീസർ ബിനു അരിക്കൽ തുടങ്ങിയവർ കോവിഡ് ഒ പി ബ്ലോക്ക് സജ്ജീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി