Header 1 = sarovaram
Above Pot

ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് അംഗനവാടി എടപ്പൂള്ളി നഗർ പാലയൂരിൽ വച്ച് നടന്ന ക്യാമ്പ് . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് വാർഡ് കൗൺസിലർ അക്ബർ കോനോത്ത് എന്നിവർ സംസാരിച്ചു . ആയുർവേദ മെഡിക്കൽ ക്യാമ്പിന് നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ഷബ്ന കൃഷ്ണൻ നേതൃത്വം നൽകി. പട്ടികജാതി വികസന വകുപ്പ് ലീഗൽ അഡ്വൈസർ അഡ്വ. ഉത്തര സി നിയമ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി

Vadasheri Footer