Post Header (woking) vadesheri

“മേയറുണ്ട് സൂക്ഷിക്കുക” , കെ എസ് ആർ ടി സി ബസിൽ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ്

Above Post Pazhidam (working)

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്. ന​ഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിക്കുന്നത്. ഒപ്പം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നൽകി.

Ambiswami restaurant


മേയറെ പൂ‍ർണമായും പരിഹസിച്ചുകൊണ്ടുള്ളതാണ് യൂത്ത് കോൺ​ഗ്രസിന്റെ പ്രതീകാത്മക സമരം. മേയർക്കെതിരെ ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ അതിശക്തമായ സമരം നടത്തുമെന്നും മേയറും ഭ‍ർത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവർ യദുവിന് നീതി കിട്ടും വരെ പോരാടുമെന്നും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞു. ഒരു പാവം ചെറുപ്പക്കാരനെതിരെ മേയർ ലൈം​ഗികാതിക്രമമടക്കമുള്ള കളവാണ് പറയുന്നതെന്നും ഇവർ ആരോപിച്ചു.

Second Paragraph  Rugmini (working)

മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാൽ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ അവസരം നൽകുക, ഓവർ ടേക്ക് ചെയ്യരുത്, മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാൽ തന്നെ ശമ്പളം ചോദിക്കരുത് എന്നുമാണ് യൂത്ത് കോൺ​ഗ്രസ്സുകാർ നൽകുന്ന ഉപദേശം