Header 1 = sarovaram
Above Pot

ഒളിംപ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി.

തൃശൂര്‍ : സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിയുമായി ഒളിംപ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി.

തന്റെ സുഹൃത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിക്കപ്പെട്ട സംഭവം തുറന്നു പറഞ്ഞതിന്റെ ബാക്കിയെന്നോണമാണ് ഭീഷണി കത്ത് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളും ഊമക്കത്തിലുണ്ട്. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയതായി മയൂഖ പറഞ്ഞു.

Astrologer

സുഹൃത്തായ യുവതിയെ 2016 ജുലൈയില്‍ മുരിങ്ങൂര്‍ സ്വദേശി സി.സി.ജോണ്‍സണ്‍ ബലാത്സംഗം ചെയ്തെന്നും പൊലീസില്‍നിന്നു നീതി കിട്ടിയില്ലെന്നും മയൂഖ ഏതാനും ദിവസം മുന്‍പു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Vadasheri Footer