Header 1 vadesheri (working)

മസാജ് സെന്ററിൽ നിന്നും കഞ്ചാവും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്‌റ്റിൽ

Above Post Pazhidam (working)

തൃശൂർ: മസാജ് സെന്ററിൽ നിന്നും കഞ്ചാവും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്‌റ്റിൽ. തൃശൂർ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂൺ എന്ന പേരിലുള്ള ബോഡി സ്പായിൽ നിന്നുമാണ്‌ 150 ഗ്രാം കഞ്ചാവും എം.ഡി.എം.എയും എക്‌സൈസ്‌ സംഘം പിടികൂടിയത്‌. പട്ടാമ്പി സ്വദേശി മാർക്ക്ശേരി അഭിലാഷ്, മൈലിപാടം അന്തിക്കാടൻ വീട്ടിൽ അസീന എന്നിവരെയാണ്‌ തൃശൂർ എക്സൈസ് റെയ്‌ഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്‌.
അസീനയും അഭിലാഷ് ചേർന്ന് ബ്യൂട്ടി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തുകയും അവിടെ വരുന്ന ആളുകൾക്ക് മയക്കുമരുന്ന്‌ വിൽക്കുകയുമായിരുന്നു. ഇവിടെ വിദ്യാർഥികളും ചെറുപ്പക്കാരും ധാരാളം വന്നിരുന്നു. പാർക്കിങ്ങിനെ ചൊല്ലി തർക്കവും നടന്നു. സംശയം തോന്നിയ ചിലർ എക്സൈസ് ഡിപ്പാർട്ട്മെൻറ് വിവരമറിയിച്ചിരുന്നു തൃശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയതൊടെയാണ്‌ മയക്കുമരുന്ന്‌ കണ്ടെത്തിയത്‌. പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗൾഫിൽ വെച്ച് പരിചയപ്പെടുകയും അവിടെനിന്ന് തുടങ്ങിയ സൗഹൃദം കൂട്ടുകച്ചവടത്തിൽ എത്തിക്കുകയായിരുന്നുവെന്ന്‌ എക്‌സൈസ്‌ അധികൃതർ അറിയിച്ചു.

First Paragraph Rugmini Regency (working)