Madhavam header
Above Pot

ചാവക്കാട് തിരദേശത്തെ മയക്ക് മരുന്ന് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : തിരദേശത്തെ മയക്ക് മരുന്ന് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ നാലാം കല്ല് കിഴക്കേത്തറ വീട്ടിൽ മുഹമ്മദ് മകൻ ഷറഫുദ്ധീ 32 നെ യാണ് ഗുരുവായുർ എ സി പി കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഡിസംബർ മാസം 3 കിലോ ഹാഷീഷ് ഓയിൽ പിടിച്ച കേസിലെ രണ്ടാം പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം അന്യ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു .

Astrologer

തമീഴ് നാട്, ഒറിസ,കർണ്ണാടക, എന്നിവിടങ്ങളിൽ നിന്നും മാരകമായ മയക്ക് മരുന്നുകളായ എം ഡി എം എ , ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കൊണ്ട് വന്ന് തിരദേശപ്രദേശങ്ങളിൽ വ്യാപാരം നടത്തി വരികയായിരുന്നു എസ് ഐ മാരായ ഉമേഷ് ,കെ രാഗേഷ് സിനീയിർ സിവിൽ പോലീസ് ഓഫിസർ ഷെമീർ, സിവിൽ പോലീസ് ഓഫിസർമാരായ ആശിഷ്‌ , ജയ കൃഷ്ണൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Vadasheri Footer