Header 1 = sarovaram
Above Pot

മറ്റം തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് 21 ന് കൊടിയേറും

ഗുരുവായൂർ : മറ്റം നിത്യസഹായമാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ ഏപ്രിൽ 21,മുതൽ 25 വരെ നടക്കുന്ന തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി .ഫാ ഷാജു ഊക്കൻ .വാർത്താ സമ്മേളനത്തിൽ അറിയിച്ചു . എപ്രിൽ 16 വെള്ളിയാഴ്ച തിരുനാളിന് കൊടിയേറും വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിദേന്തി വാഴ്ച , വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവ നടക്കും.

തിരുക്കർമ്മങ്ങൾക്ക് ഷംഷാബാദ് രൂപത മെത്രാൻ റാഫേൽ തട്ടിൽ കാർമികനാകും . തുടർന്ന് തീർത്ഥകേന്ദ്രം ദീപാലങ്കാരം സ്വിച്ചോൺ കർമ്മം മണലൂർ എം.എൽ.എ, മുരളി പെരുനെല്ലിയും , നിലപ്പന്തൽ സ്വിച്ചോൺ കർമ്മം ഗുരുവായൂർ എ.സി.പി . കെ.ജി. സുരേഷും നിർവഹിക്കും . രാത്രി 9 മണിക്ക് വയലിൻ മ്യൂസിക് നൈറ്റ് എന്ന സംഗീത പരിപാടിയും ഉണ്ടാകും.

Astrologer

ഏപ്രിൽ 22 ശനിയാഴ്ച കുടുംബകൂട്ടാ മകളിലേക്കുള്ള കീരിടം എഴുന്നള്ളിപ്പ് ആരംഭിക്കും . വൈകീട്ട് 5 മണിക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ ജോസ് വല്ലൂരാന്റെ മുഖ്യകാർമ്മികത്വത്തിൽ കിരീട സമർപ്പണം ;. രാത്രി 10 മണിക്ക് കുടുംബകൂട്ടായ്മ കീരിടം എഴുന്നള്ളിപ്പ് സമാപനവും , തേര് മത്സരവും , ബാന്റ് മത്സരവും നടക്കും . ഏപ്രിൽ 23 ഞായറാഴ്ച തിരുനാൾ ദിനത്തിൽ തിരുനാൾ പ്രദക്ഷിണം . വൈകീട്ട് . 6.45 ഇടവക പള്ളിയിൽ നിന്ന് തീർത്ഥ കേന്ദ്രത്തിലേക്ക് ആഘോഷമായ കിരിടം എഴുന്നള്ളിപ്പ് എന്നിവ നടക്കും വൈകിട്ട് 7 മണിക്ക് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയും. രാത്രി 9 മണിക്ക് മെഗാ ബാന്റ് മേളം അരങ്ങേറും.. ..

വാർത്താ സമ്മേളനത്തിൽ അസി . വികാരി ഫാ . ആന്റണി ചിറ്റിലപ്പിള്ളി കൈക്കാരൻമാരായ സി.ടി. ഫ്രാൻസിസ് , സി.ടി ജെയിംസ് , എം.എഫ് മിൽട്ടൻ, ജസ്റ്റിൻ ജോസ് , ജനറൽ കൺവീനർ പി.ജെ ജോൺസൺ , പബ്ലിസിറ്റി കൺവീനർ പി ടി സേവി എന്നിവരും സംബന്ധിച്ചു

Vadasheri Footer