


പാവറട്ടി: തിരുനെല്ലൂർ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ കിഴക്കേകര നൂറുൽഹിദായ മദ്റസ പ്രധാനാധ്യാപകൻ ഉസ്മാൻ മുസ് ലിയാർ കുട്ടോത്തിനെ മാതൃകാ അധ്യാപക അവാർഡ് നൽകി ആദരിച്ചു. പാടൂർ റെയ്ഞ്ച് ജോ.സെക്രട്ടറി അബ്ദുൽഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി എൻ.ബി ജമാൽ അധ്യക്ഷത വഹിച്ചു. ഖത്വീബ് അബ്ദുള്ള അശറഫി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് ഉമ്മർ കാട്ടിൽ മൊമെന്റോ നൽകി ആദരിച്ചു. അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുനെല്ലൂർ നൂറുൽ ഹിദായ മദ്റസ വിദ്യാർത്ഥികളെ മഹല്ല് വൈസ് പ്രസിഡന്റ് ഹുസൈൻ ഹാജി, മദ്റസ സെക്രട്ടറി അബ്ദുൽവാഹിദ് ദാരിമി എന്നിവർ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മഹല്ല് ഭാരവാഹികളായ മുഹമ്മദ് മുസ്തഫ എം.എ, മുഹമ്മദ് നസീർ, ഇബ്രാഹിം കുട്ടി, അധ്യാപകരായ സയ്യിദ് അലവി പൂക്കോയ തങ്ങൾ, ബശീർ മുസ് ലിയാർ, ഹംസ മുസ് ലിയാർ, റൂഫി മുസ് ലിയാർ, റാഷിദ് ഫൈസി, എൻ.കെ മുഹമ്മദാലി മുസ് ലിയാർ, ആദിൽ അശറഫി എന്നിവർ സംസാരിച്ചു.

