
തൃശൂരിൽ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ അനീഷ് കീഴടങ്ങി

തൃശൂർ : വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മകന്‍ കുണ്ടിൽ വീട്ടിൽ അനീഷ് കീഴടങ്ങി. പുലര്‍ച്ചെ രണ്ടിന് തൃശൂര്‍ കമ്മിഷണര്‍ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട അനീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഇന്നലെയാണ് അനീഷ് മാതാപിതാക്കളായ ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രനെയും ചന്ദ്രികയെയും നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയത്.

രക്തം വാര്‍ന്ന് ചേതനയറ്റ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ പൊലീസ് എത്തുന്നതുവരെ റോഡുവക്കില്‍ കിടന്നു. പൊലീസെത്തി തുണികൊണ്ട് മറച്ച ശേഷമായിരുന്നു ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. മകന്റെ വെട്ടേറ്റ ഇരുവരും ഓടിരക്ഷപെടാന്‍ ശ്രമിച്ചപ്പോഴും പിറകെ പാഞ്ഞ് ഇരുവരെയും തുരുതുരാ വെട്ടുകയായിരുന്നു. റോഡില്‍ രക്തം തളംകെട്ടി നില്‍ക്കുന്ന കാഴ്ച ഭയാനകം.
കൊലപാതകം നടത്തിയ അനീഷിനും സഹോദരി ആശയ്ക്കും പിതാവ് കുട്ടനും അമ്മ ചന്ദ്രികയും തങ്ങളുടെ മാതാപിതാക്കളെല്ലന്ന തോന്നല്‍ രൂപം കൊണ്ടിരുന്നെന്നും ഇതുമൂലം വഴക്ക് പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മകളെ വിവാഹം കഴിച്ചയച്ച് ഒരു വര്‍ഷം കഴിഞ്ഞതോടെ ഭര്‍ത്താവുമായി പിണങ്ങി ഒരു കുട്ടിയുമായി തിരികെയെത്തി. ഗള്‍ഫിലായിരുന്ന അനീഷ് ജോലി മതിയാക്കി നാട്ടിലെത്തി. സ്വന്തമായി കാര്‍ വാങ്ങി എറണാകുളത്ത് ടാക്‌സി ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഇതിനിടെയാണ് അനീഷിന്റെയും കുടുംബത്തിന്റെയും ജീവിതതാളം തെറ്റിയതത്രെ.

ബന്ധുക്കളുമായും അയല്‍വാസികളുമായും അനീഷിനും സഹോദരിക്കും ബന്ധങ്ങളുണ്ടായിരുന്നില്ല. മാതാപിതാക്കളുമായും മക്കള്‍ക്ക് ബന്ധം കുറവായിരുന്നു. ഒരു വീട്ടില്‍ രണ്ട് അടുക്കളയിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. വീടിരിക്കുന്ന സ്ഥലം കൂടാതെ മറ്റൊരു റബ്ബര്‍ത്തോട്ടം കൂടി കുട്ടനുണ്ട്. ഇവിടത്തെ ടാപ്പിംഗ് കഴിഞ്ഞ് മറ്റ് തോട്ടങ്ങളിലും കുട്ടന്‍ ജോലിക്ക് പോകും.
വീടിന്റെ മുന്‍വശത്ത് പുല്ല് ചെത്തി ഫലവൃക്ഷത്തൈകള്‍ നടുന്നതിനിടെ കുട്ടനും ചന്ദ്രികയും മകനുമായി വഴക്കുണ്ടായതായി അയല്‍വാസികള്‍ പറഞ്ഞു. വഴക്ക് പതിവായതിനാല്‍ അയല്‍പക്കക്കാര്‍ ശ്രദ്ധിക്കാറില്ല. മണ്‍വെട്ടി കൊണ്ട് ചന്ദ്രികയെ തലയ്ക്കടിച്ച ശേഷം വീടിനകത്തു ചെന്ന് ഇറച്ചിവെട്ടുന്ന തരത്തിലുള്ള വെട്ടുകത്തിയുമായി എത്തിയാണ് ചന്ദ്രികയെ മകന്‍ അനീഷ് വെട്ടിയത്.
വെട്ടുകത്തി എടുക്കാന്‍ അനീഷ് വീടിനകത്തുപോയ സമയം അയല്‍പക്കത്തേക്ക് ഓടിയ ചന്ദ്രികയെ പിറകെയെത്തി വലിച്ചിഴച്ച് റോഡില്‍ എത്തിച്ചായിരുന്നു തുരുതുരാ വെട്ടിയത്. സംഭവം കണ്ട് ഓടിയെത്തിയ കുട്ടനെയും അനീഷ് വെട്ടിവീഴ്ത്തി. ചന്ദ്രികയുടെ മുഖം തിരിച്ചറിയാത്ത നിലയിലായി. കുട്ടന് കഴുത്തിലും തലയിലും ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. കൃത്യം നടത്തി വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത ശേഷമാണ് പ്രതി അനീഷ് ബൈക്കില്‍ രക്ഷപെട്ടത്.
കുട്ടനെയും ചന്ദ്രികയെയും അനീഷ് കൊല്ലാനുപയോഗിച്ച കത്തി പുതുതായി വാങ്ങിയതെന്ന് നിഗമനം. യുവാവിന്റെ ആസൂത്രണമാണോ പുതിയ കത്തി വാങ്ങുന്നതിലേക്ക് നയിച്ചതെന്ന സംശയവും ബലപ്പെടുന്നുണ്ട്. വഴക്ക് പതിവാണെങ്കിലും, കൊലപാതകത്തില്‍ കലാശിക്കുമെന്ന് നാട്ടുകാര്‍ ആരും പ്രതീക്ഷിച്ചില്ല.
പൊലീസെത്തി വീടിനകത്ത് കയറിയപ്പോള്‍ ചന്ദ്രികയുടെ മകള്‍ മുറിയിലിരുന്ന് കഞ്ഞി കുടിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്ക് വെട്ടേറ്റത് അവര്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞു. പോറ്റിവളര്‍ത്തിയ മക്കള്‍ തള്ളിപ്പറയുന്നതും പഴി പറയുന്നതും സഹിച്ച് കുട്ടനും ചന്ദ്രികയും ഈ മക്കള്‍ക്ക് വേണ്ടി തന്നെയാണ് ജീവിച്ചിരുന്നത്. ഒടുവില്‍ മകന്റെ കൈകളാല്‍ ജീവന്‍ വെടിയേണ്ട ദുര്യോഗവും