Above Pot

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണം : മർച്ചന്റ്‌സ് അസോസിയേഷൻ

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ സ്ഥലമേറ്റെടുപ്പ് നടത്തുന്നതിന് ഇരകളാകുന്നത് ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരാണെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. 1976 മുതൽ നടത്തിയ ഏറ്റെടുക്കലിന്റെ ഭാഗമായി 136 കച്ചവടക്കാരാണ് താല്ക്കാലിക സംവിധാനത്തിൽ കച്ചടവടം ചെയ്യേണ്ടി വന്നത് .

First Paragraph  728-90

Second Paragraph (saravana bhavan

വ്യക്തമായി ധാരണയില്ലാതെയാണ് പലപ്പോഴും ദേവസ്വം സ്ഥലം ഏറ്റെടുക്കല്‍ നടത്തുന്നത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ പറയുന്ന ആവശ്യത്തിനല്ല പലപ്പോഴും സ്ഥലം പിന്നീട് ഉപയോഗിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ ശേഷമേ ഇനി സ്ഥലം ഏറ്റെടുക്കൂ എന്ന തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്രത്തിന് ചുറ്റും 100 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരവും പുനരധിവാസവും നലകാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായി ജി.എം.എ ഭാരവാഹികള്‍ പറഞ്ഞു പ്രസിഡന്റ് ടി.എന്‍. മുരളി, ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ തിരുനെല്ലൂര്‍, മനോജ് വി. മ്‌നോന്‍, എം. ആനന്ദന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു