Header Saravan Bhavan

മർവ മനാഫിനെ അൽ ഐൻ ഇൻകാസ് ആദരിച്ചു

Above article- 1

Astrologer

തൃശ്ശൂർ: കേരള സംസ്ഥാന ബജറ്റ് 2020-2021 എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ പുറം കവറിലെ ചിത്രം തയ്യാറാക്കിയ തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച് എസ് ലെ എട്ടാം ക്ലാസുകാരി മർവ മനാഫിനെ അൽ ഐൻ ഇൻകാസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ഡിസിസിയിൽ ആദരിച്ചു.

ചടങ്ങ് ഡി സി സി പ്രസിഡന്റ് എം പി വിൻസെന്റ് ഉത്ഘാടനം ചെയ്തു . യു എ ഇ പൗരൻ അബ്ദുള്ള മത്താർ ഹിലാൽ അൽ ദറഇ മുഖ്യാഥിതിയായിരുന്നു. ഇൻകാസ് പ്രവർത്തകൻ മുഹമ്മദ് സഫ്‌വാൻ വരച്ച ഛായാചിത്രം വേദിയിൽ അതിഥികൾക്ക് സമ്മാനിച്ചു.

അൽ ഐൻ ഇൻകാസ് സംസ്ഥാന പ്രസിഡന്റ് ഫൈസൽ തഹാനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതവും ട്രഷർ അലിമോൻ പെരുന്തല്ലുർ നന്ദിയും അറിയിച്ചു. സെക്രട്ടറിമാരായ ഹംസ വട്ടേക്കാട്, അബ്‌ദുറഹിമാൻ തുടങ്ങി അൽ ഐൻ ഇൻകാസ് പ്രവത്തകർ സന്നിഹിതരായിരുന്നു.

Vadasheri Footer