ഗുരുവായൂരിൽ മരുമക്കളെ വധിക്കാൻ ശ്രമിച്ച വയോധികന്‍ അറസ്റ്റിൽ.
ഗുരുവായൂര്‍: കുടുംബ വഴക്കിനെതുടര്‍ന്ന് സഹോദരി പുത്രന്മാരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ച വയോധികനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. ഗുരുവായൂര്‍ കാരക്കാട് വെന്‍പറമ്പില്‍ വീട്ടില്‍ സുബ്രമണ്യൻ ആചാരി മകൻ മൂര്‍ത്തിയെന്ന കൃഷ്ണമൂര്‍ത്തി (67) യെയാണ് സി.ഐ: പ്രേമാനന്ദകൃഷ്ണനും, സംഘവും അറസ്റ്റുചെയ്തത്. വ്യാഴാഴ്ച്ച രാത്രി പത്തുമണിയോടെ മദ്യലഹരിയിലായിരുന്ന കൃഷ്ണമൂര്‍ത്തി, സഹോദരി പുത്രന്മാരായ വെന്‍പറമ്പില്‍ വീട്ടില്‍ ഗുരുവായൂരപ്പന്‍ (37), ബാലസുബ്രഹ്മണ്യന്‍ (35) എന്നിവരെയാണ് വാളുകൊണ്ട് വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചത്.
പരിക്കേറ്റവരെ ഗുരുവായൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം മുതുവട്ടൂര്‍ രാജ ആശുപത്രിയിലും, പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഗുരുവായൂരപ്പന്റെ നില അതീവ ഗുരുതരമായി ഐ.സി.യുവില്‍ തുടരുകയാണ്. ഗുരുവായൂരിലെ ഹോട്ടല്‍ തൊഴലാളിയായ കൃഷ്ണമൂര്‍ത്തി മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. മൂർത്തിയുടെ കടുത്ത മദ്യപാനം കാരണം ഭാര്യയും മക്കളും വർഷങ്ങൾക്ക് മുൻപേ ഇയാളെ ഒഴിവാക്കി പോയിരുന്നു . ഒരേ വീട്ടില്‍ പലഭാഗങ്ങളിൽ ആയി താമസക്കാരാണ് എല്ലാവരും.
എല്ലാവര്ക്കും കൂടി അവകാശ പെട്ടതാണ് ഇവർ താമസിക്കുന്ന വീട് , സ്വത്ത് തർക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു . വെട്ടാനുപയോഗിച്ച വാള്‍ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ചെയ്തു. ഗുരുവായൂരിൽ പഴയ കാലത്തെ അറിയപ്പെടുന്ന ചിത്രം വരക്കാരൻ ആയിരുന്നു മൂർത്തി .അന്നത്തെ മിക്ക ബോർഡുകളും വരച്ചിരുന്നത് മൂർത്തി ഗുരുവായൂർ എന്ന കൃഷ്ണ മൂർത്തിയായിരുന്നു