Header 1 vadesheri (working)

മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയിൽ കൊല്ലപ്പെട്ടു

Above Post Pazhidam (working)

അബുദാബി : കുടുംബവഴക്കിനിടെ മരുമകളുടെഅടിയേറ്റ് മലയാളി വയോധിക കൊല്ലപ്പെട്ടു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്.അബുദാബി ഗയാത്തിയിലുള്ള ഫ്ലാറ്റിൽ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു. റൂബിയുടെ മരണം സംബന്ധിച്ച്‌ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

First Paragraph Rugmini Regency (working)