സംസ്ഥാന കുഴിയായാലും, ദേശീയ കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെ : വി.ഡി സതീശൻ.
തിരുവനന്തപുരം: കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദേശീയ പാത അഥോരിറ്റിയെ കുറ്റപ്പെടുത്തിയ മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണെന്ന് സതീശൻ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് റിയാസിന്റെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു