Above Pot

മരിച്ചാലും മറക്കാത്ത സൗഹൃദങ്ങള്‍ നിലനില്‍ക്കണം : ടി എന്‍ പ്രതാപന്‍

ചാവക്കാട് : മരിച്ചാലും മറക്കാത്ത സൗഹൃദങ്ങള്‍ നിലനില്‍ക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം പി .മണത്തല സ്‌കൂള്‍ മധുര സ്മരണകള്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം പി. അനേകം പ്രതിഭകളെ വാര്‍ത്തെ ടുക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട് മണത്തലയില്‍ നിന്നും വിദ്യ പകര്‍ന്നവര്‍ലോകത്തിന്റെ വിവിദയിടങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവരും ജോലി ചെയ്യുന്നവരുമുണ്ട്.നമ്മുടെ നാടിന്റെ മരു പച്ചയാണ് ഈ സ്‌കൂള്‍. മത്‌സ്യതൊഴിലാളികളും മറ്റും നിര്‍ദ്ധന സമൂഹവും കൂടുതലുള്ള നമ്മുടെ അറബി കടലോരത്തെ ഈ കലാലയം നമ്മുടെ ജീവിതചര്യ ഉയര്‍ത്തു ന്നതില്‍ വഹിച്ച പങ്ക് വലുതാണ് നമുക്ക് ഇടയില്‍ നിന്നും പല അധ്യാപകരും സുഹൃത്തുക്കളും വിട്ടു പിരിഞ്ഞുപോയി അവരെയെല്ലാം ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുകയാണ് പ്രതാപൻ പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

കെ വി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു കെ സി ശിവദാസ് ആമുഖ പ്രഭാഷണം നടത്തി . മണത്തല സ്‌കൂള്‍ മധുര സ്മരണ കൂട്ടായ്മ സുവനീര്‍ പ്രശസ്ത കവി ആലംങ്കോട് ലീലാ ക്യഷ്ണന്‍ മുന്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദറിനു നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചുഎന്‍ കെ അക്ബര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഷീജ പ്രശാന്ത്‌, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, എഴുത്തു കാരന്‍ അഷറഫ് കാനാം പുള്ളി, ഫൈസല്‍ കനാംപുള്ളി, നൗഷാദ് വി കെ കാട്ടില്‍ , മുബാറഖ് അക്ബര്‍ മണത്തല, സുധന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഷൈനിയുടെ കവിത സമാഹാരവും, റഫീഖിന്റെ പുസ്തക പ്രകാശനവും ചടങ്ങില്‍ ആലംങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു . സീനിയര്‍ അധ്യാപകരെയും ,75 വയസ്സിനു മുകളിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെയുംവിവിധതലങ്ങളില്‍ വ്യക്തിമുദ്ര നേടിയവരെയും ചടങ്ങില്‍ ആദരിച്ചു