Post Header (woking) vadesheri

‘മരക്കാര്‍’ മികച്ച ചിത്രം; കങ്കണ നടി,

Above Post Pazhidam (working)

Ambiswami restaurant

ദില്ലി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മലയാള ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. മികച്ച നടിക്കുള്ള പുരസ്‍കാരം കങ്കണ റണൗത്തിനാണ്. മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‍കാരം. അതേസമയം മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ക്കാണ്. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഭോസ്‍ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് വാജ്‍പെയിയും മികച്ച നടനുള്ള പുരസ്‍കാരം പങ്കിട്ടു. മലയാള ചിത്രം ഹെലന്‍ ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍

Second Paragraph  Rugmini (working)

ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം

രചനാവിഭാഗം

Third paragraph

ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി

നിരൂപണം- സോഹിനി ചതോപാധ്യായ്

കഥേതര വിഭാഗം (നോണ്‍ ഫീച്ചര്‍)

വോയ്സ് ഓവര്‍- സര്‍ ഡേവിഡ് ആറ്റന്‍ബറോ (വൈല്‍ഡ് കര്‍ണാടക)

സംഗീത സംവിധാനം- ബിഷഖ്ജ്യോതി (ക്രാന്തി ദര്‍ശി ഗുരുജി/എഹെഡ് ഓഫ് ടൈംസ്)

എഡിറ്റിംഗ്- അര്‍ജുന്‍ ഗൗരിസരിയ (ഷട്ട് അപ്പ് സോന)

ഓഡിയോഗ്രഫി- ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ (രാധ)

ഓണ്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്- സപ്തര്‍ഷി സര്‍ക്കാര്‍ (രഹസ്)

ഛായാഗ്രഹണം- സവിത സിംഗ് (സോന്‍സി)

സംവിധാനം- സുധാന്‍ഷു സരിയ (നോക്ക് നോക്ക് നോക്ക്)

കുടുംബമൂല്യത്തെക്കുറിച്ചുള്ള ചിത്രം- ഒരു പാതിരാ സ്വപ്നം പോലെ (സംവിധാനം: ശരണ്‍ വേണുഗോപാല്‍)

ഷോര്‍ട്ട് ഫിക്ഷന്‍- കസ്റ്റഡി (സംവിധാനം: അംബിക പണ്ഡിറ്റ്)

സ്പെഷ്യല്‍ ജൂറി അവാര്‍ഡ്- സ്മോള്‍ സ്കെയില്‍ സൊസൈറ്റീസ് (സംവിധാനം: വിപിന്‍ വിജയ്)

അനിമേഷന്‍ ചിത്രം- രാധ (സംവിധാനം: ബിമല്‍ പൊഡ്ഡാര്‍)

അന്വേഷണാത്മക ചിത്രം- ജക്കല്‍ (മറാത്തി), സംവിധാനം: വിവേക് വാഗ്

എക്സ്പ്ലൊറേഷന്‍ ചിത്രം- വൈല്‍ഡ് കര്‍ണാടക

വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ്

സാമൂഹികപ്രസക്തിയുള്ള ചിത്രം- ഹോലി റൈറ്റ്സ്, ലാഡ്‍ലി

പരിസ്ഥിതി ചിത്രം- ദി സ്റ്റോര്‍ക് സേവ്യേഴ്സ്

പ്രൊമോഷണല്‍ ചിത്രം- ദി ഷവര്‍

കലാ, സാംസ്കാരിക ചിത്രം- ശ്രിക്ഷേത്ര രു സഹിജാത (ഒഡിയ ചിത്രം)

ഫീച്ചര്‍ വിഭാഗം>>

പ്രത്യേക പരാമര്‍ശം- മലയാളചിത്രം ബിരിയാണി (സംവിധാനം സജിന്‍ ബാബു)

മികച്ച പണിയ ചിത്രം- കെഞ്ചിറ, സംവിധാനം മനോജ് കാന

തമിഴ് ചിത്രം- അസുരന്‍

മികച്ച മലയാളം ചിത്രം- കള്ളനോട്ടം, സംവിധാനം രാഹുൽ രജി നായർ

സ്‌പെഷൽ എഫ്ക്‌സ്- സിദ്ധാർത്ഥ് പ്രിയദർശൻ (ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

വരികള്‍ : പ്രഭാ വർമ (കോളാമ്പി)

വസ്ത്രാലങ്കാരം: സുജിത് സുധാകരൻ, വി സായ് (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

ശബ്ദസംവിധാനം- റസൂല്‍ പൂക്കുട്ടി (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

മികച്ച ഛായാഗ്രഹണം -ജല്ലിക്കെട്ട്