Header 1 vadesheri (working)

മരട് ഫ്ലാറ്റ് പൊളിക്കൽ : സുപ്രീം കോടതി വിധിക്കെതിരെ ജയറാം രമേശ്

Above Post Pazhidam (working)

തൃശൂർ : “മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ മുൻ കേന്ദ്ര മന്ത്രിയും രാജ്യ സഭ അംഗവുമായ ജയറാം രമേശ്.
സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ്. ഫ്‌ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസിലും ഇത്തരം ഉത്തരവിടാതെ, എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു .

First Paragraph Rugmini Regency (working)

സെപ്റ്റംബര്‍ 20-നകം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനെത്തുടര്‍ന്ന് ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയും ചെയ്തു.എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്നും ഇറക്കിവിട്ടാല്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് ഫ്‌ളാറ്റ് ഉടമകളുടെ നിലപാട്.

Second Paragraph  Amabdi Hadicrafts (working)

buy and sell new

ഇതിനിടെ സമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച് സുപ്രീം കോടതി മരടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ആളുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. കെട്ടിടമല്ല പൊളിച്ച് കളയുന്നത്. മറിച്ച് അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു
വിധി ബാധിക്കുന്നവരെ കേൾക്കാതെയുള്ള ഉത്തരവാണ് ഇത് .അനുച്ഛേദം 142 അനുസരിച്ച് സുപ്രീം കോടതിക്ക് സമ്പൂർണ നീതി ഉറപ്പാക്കാൻ അവകാശമുണ്ട് .ഇതനുസരിച്ച് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഉള്ള സംരക്ഷണം കൂടി നൽകി കൊണ്ടുള്ള ഉത്തരവിടമായിരുന്നു .തിരുത്തൽ ഹർജിയുടെ ഈ നീതി ഫ്ലാറ്റ് ഉടമകൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു