Post Header (woking) vadesheri

മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി, താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു.

Above Post Pazhidam (working)

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

എൻഎസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസി‍ഡന്റാണ് ​ഗണേഷ്കുമാർ. ​ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അം​ഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിൽ 10 പേർ രാജി വെച്ചു. പ്രസി‍ഡന്റിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി വെച്ചത്. ഇതിനുപിന്നാലെ രജിസ്ട്രാർ ആണ് ഭരണസമിതി പിരിച്ചുവിട്ടത്.

Third paragraph Saravan bhavan

പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അം​ഗങ്ങളുടെ വിമർശനം. എന്നാൽ, താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം. എൻ്റെ അച്ഛൻ്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.

First Paragraph Jitesh panikar (working)