Post Header (woking) vadesheri

മന്നം ജയന്തി ആഘോഷം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്ദിരത്തിൽ നിർമ്മിച്ച ഇ.ശങ്കരൻ നായർ ആന്റ് വാക്കയിൽ മാധവദാസ് മെമ്മോറിയൽ കോൺഫറൻസ് ഹാളിന്റെ സമർപ്പണവും 145 ാമത് മന്നം ജയന്തി ആഘോഷവും നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഹാൾ നിർമ്മിച്ചു നൽകിയ ശ്രീജ മാധവദാസ് ഭദ്രദീപം തെളിയിച്ചു.

Ambiswami restaurant

താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ അധ്യക്ഷനായി. ഹാളിൽ സ്ഥാപിച്ച ഇ.ശങ്കരൻ നായരുടേയും മാധവദാസിന്റേയും ഫോട്ടോ അനാച്ഛാദനം വാർഡ് കൗൺസിലർ രേണുക ശങ്കർ നിർവഹിച്ചു. എൻ.എസ്.എസ് നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള ഫാമിലി പ്രിവിലേജ് കാർഡിന്റെ വിതരണം ഡോ. ഇ.എം.രാമചന്ദ്രൻ നിർവഹിച്ചു.

Second Paragraph  Rugmini (working)

താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ നായർ, ഡോ. ഇ.എം.രാമചന്ദ്രൻ, (ടി.എം ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ) കോൺഫറൻസ് ഹാൾ നിർച്ചിച്ച എൻഞ്ചിനിയർ വീട്ടിലായിൽ ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. മമ്മിയൂർ ദേവസ്വം ഭരണസമിതി അംഗം സുനിൽ കുമാർ, താലൂക്ക് യൂണിയൻ സെക്രട്ടറി ഒ.രാജഗോപാൽ, വനിതാ യൂണിയൻ പ്രസിഡന്റ് സി. കോമളവല്ലി, പ്രതിനിധി സഭാംഗങ്ങളായ പി.വി.സുധാകരൻ, അഡ്വ.സി.രാജഗോപാൽ, വനിതാ യൂണിയൻ സെക്രട്ടറി ബിന്ദു നാരായണൻ, താലൂക്ക് യൂണിയൻ ഭാരവാഹികളായ പി.കെ.രാജേഷ് ബാബു, കെ.ഗോപാലൻ, കെ. ഉണ്ണികൃഷണൻ, ഡോ.വി. അച്ചുതൻ കുട്ടി, ബി. മോഹൻ കുമാർ, കെ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു

Third paragraph