മണിയന്‍കിണര്‍ ആദിവാസി കോളനിയില്‍ വോട്ടിങ് മെഷിന്‍ പരിചയപ്പെടുത്തി

തൃശൂർ : ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മണിയന്‍ കിണര്‍ ആദിവാസി കോളനിയില്‍ സ്വീപിന്‍റെ
ഭാഗമായി വിവിപാറ്റ് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തലും തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും
ജില്ലാ ഇലക്ഷന്‍ ഓഫിസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ ഉദ്ഘാടനം ചെയ്തു. വോട്ടിങിന്‍റെ
പ്രാധാന്യം മനസ്സിലാക്കലും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിഷ്കര്‍ഷിക്കുന്ന ബോധവത്കരണ പരിപാടികള്‍ ജനങ്ങളില്‍
എത്തിക്കുക യുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മണിയന്‍ കിണര്‍
സാംസ്കാരിക നിലയം ഹാളില്‍ നടന്ന ചടങ്ങില്‍ 150 ഓളം വരുന്ന ആദിവാസികള്‍ സ്വീപ്
ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുതിയ മെഷീന്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. ജില്ലാ നോഡല്‍
ഓഫീസര്‍ പി ഡി സിന്ധു, പട്ടികജാതി വികസന ഓഫീസര്‍ സന്തോഷ് കുമാര്‍, ഊരുമൂപ്പന്‍ കുട്ടന്‍,
തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.