Post Header (woking) vadesheri

മണി ഗ്രാമം വിഷ്ണു ക്ഷേത്രത്തിൽ ദേശ വിളക്ക് 26ന്

Above Post Pazhidam (working)

ഗുരുവായൂർ : ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിൽ നവംബർ 26 ന് ദേശവിളക്ക് ആഘോഷിക്കും.
രാവിലെ 5.30 ന് ഗണപതിഹോമം, 11.30 ന് എഴുന്നെള്ളിച്ച് വെക്കൽ, വൈകീട്ട് ദീപാരാധന, രാത്രി എട്ടിന് ഭജന, 11ന് പന്തലിൽ പാട്ട്, പുലർച്ചെ മൂന്നിന് തിരി ഉഴിച്ചിൽ, നാലിന് പാൽക്കുടം എഴുന്നെള്ളിപ്പ്, വെട്ടുംതട, ഗുരുതി തർപ്പണം എന്നിവ നടക്കും.

Ambiswami restaurant

തത്വമസി ജനാർദ്ദനൻ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് വിളക്ക്. ദീപാരാധനക്കുശേഷം കൊച്ചനാംകുളങ്ങരെക്ഷേത്രത്തിൽ നിന്നും ഉടുക്കു പാട്ടിന്റെയും, താലത്തിൻ്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ച് രാത്രി 10ന് ക്ഷേത്രത്തിലെത്തും. അന്നദാനവുമുണ്ട്.