Header 1 vadesheri (working)

മാന്‍ കാന്‍കോറിന്റെ അത്യാധുനിക ഇന്നവേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇന്നവേഷന്‍ സെന്റര്‍ അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രാന്‍സ് ആസ്ഥാനമായ മാതൃസ്ഥാപനം മാന്‍- ന്റെ പ്രസിഡന്റും സിഇഒയുമായ ജോണ്‍ എം. മാന്‍ ഓണ്‍ലൈനിലൂടെ 24,000 ച.അടി വിസ്തൃതിയിലുള്ള സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Second Paragraph  Amabdi Hadicrafts (working)

സാങ്കേതികവിദ്യ, കോര്‍പ്പറേറ്റ് വര്‍ക്‌സ്‌പേസ്, പുതിയ പ്രോസസ്സിങ് പ്ലാന്റുകള്‍, ബൗദ്ധിക ആസ്തി (ഐപി), വിവിധ ശാഖകളിലെ പുതിയ വികസനങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങളുടെ ഭാഗമായി ഇന്ന് ഗവേഷണത്തിലും വികസനത്തിലും കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് ജോണ്‍ എം മാന്‍ പറഞ്ഞു.

സുസ്ഥിരമായ വികസനത്തില്‍ ഊന്നിയാണ് മാന്‍ കാന്‍കോറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മാന്‍ കാന്‍കോര്‍ ഡയറക്ടറും സിഇഒയുമായ ജീമോന്‍ കോര പറഞ്ഞു. അതുകൊണ്ട് തന്നെ കമ്പനിയുടെ എല്ലാ സ്ഥാപനങ്ങളും പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ്. നൂതനാശയങ്ങളുടെ രൂപീകരണം, ഉല്‍പന്ന വികസനം എന്ന ലക്ഷ്യം കൈവരിക്കാന്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ തുടര്‍ച്ചയായ വിജ്ഞാന കൈമാറ്റവും മികച്ച ആശയവിനിമയവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ജീമോന്‍ കോര വ്യക്തമാക്കി.

മാന്‍ കാന്‍കോറിന്റെ അങ്കമാലി കാമ്പസിലുള്ള ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണ് പുതിയ ഇന്നവേഷന്‍ സെന്റര്‍. വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളും ഉല്‍പന്ന വികസന ഉദ്യമങ്ങളും സംയോജിപ്പിക്കുന്നതാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സെന്റര്‍. ഉല്‍പന്നങ്ങളുടെ ഷെല്‍ഫ്‌ലൈഫ് നീട്ടുന്നതിനുള്ള നാച്ചുറല്‍ ആന്റി ഓക്‌സിഡന്റുകള്‍, നാച്ചുറല്‍ കളര്‍, കുലിനറി ഇന്‍ഗ്രേഡിന്റ്‌സ്, പേഴ്‌സണല്‍ കെയര്‍ ഇന്‍ഗ്രേഡിയന്റ്‌സ്, ന്യൂട്രാസ്യൂട്ടിക്കല്‍ പ്രോഡക്ടുകള്‍ തുടങ്ങിയവയിലെ ഗവേഷണങ്ങള്‍ക്കാണ് സെന്റര്‍ പ്രാധാന്യം നല്‍കുക. ഇതിനായി അതിനൂതനമായ ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കള്‍, സോള്‍വെന്റുകള്‍, കണ്‍ട്രോള്‍ സാമ്പിളുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ പ്രത്യേക സംഭരണ സ്ഥലങ്ങളും സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ വിഭാഗങ്ങളില്‍ നിന്നും മികച്ച പരിശീലനം സിദ്ധിച്ചവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സറി ഇവാല്യുവേഷന്‍ റൂമും സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത് ആഗോളതലത്തില്‍ ഉന്നതനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് മാന്‍ കാന്‍കോര്‍ നല്‍കുന്ന ഊന്നല്‍ ഊട്ടിയുറപ്പിക്കുന്നതാണ്.