
“ഭാരത് ജോഡോയാത്ര”, മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ നടന്നു.

ഗുരുവായൂർ : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ദേശീയ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര യുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടന്നു.
ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ്  സി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു കെ പി ഉദയൻ അധ്യക്ഷത വഹിച്ചു. 

. നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ എ എം അലാവുദ്ധീൻ . ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് : സി എ ഗോപപ്രതാപൻ, കെ പി എ റഷീദ് , സി എസ് സൂരജ്, ശശി വാർണാട്ട്, പി ഐ ലാസർ മാസ്റ്റർ , നിഖിൽ ജി കൃഷ്ണൻ. മേഴ്സി ജോയ്, പി കെ ജോർജ്ജ് എന്നിവർ സംസാരിച്ചു .
101 അംഗ സംഘാടക സമിതിയിൽ ചെയർമാനായി : കെ പി ഉദയനേയും, കൺവീനറായി കെ പി എ റഷീദിനേയും തിരഞ്ഞെടുത്തു. 500 പ്രവർത്തകരെ മണ്ഡലത്തിൽ നിന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു

 
			