
ചാവക്കാട്: മണത്തല വാട്സ് ആപ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ പഴവര്‍ഗങ്ങളും, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു . പഴവര്‍ഗ വിതരണങ്ങളുടെ ഉദ്ഘാടനം നിയുക്ത എം എല്‍ എ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, അധ്യക്ഷത വഹിച്ചു.

രക്ഷാധികാരികളായ അബ്ദുള്ള തെരുവത്ത്, സാലിഹ് കൊല്ലംകുഴി, ഡോക്ടര്‍ ജോബിന്‍ രാജ് ഗ്രൂപ്പ് അംഗങ്ങളായ,ഷിഹാബ് ചീനമ്പുള്ളി,
സിയാദ്, അസീസ് സോറ, ഷെരീഫ്, നാസര്‍ പറമ്പന്‍സ്,
ഷിഹാബ്.തുടങ്ങിയവര്‍ സംബന്ധിച്ചു വരും ദിവസങ്ങളിലും പഴവര്‍ഗങ്ങളുടെ വിതരണം തുടരുമെന്ന് വാഡ്‌സപ്പ് ഗ്രൂപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു.
