Post Header (woking) vadesheri

മണത്തലയിൽ സ്കൂൾ ബസ് അപകടം, ഡ്രൈവർ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : മണത്തല പളളിക്ക് സമീപം വെച്ച് സ്കൂൾ ബസ് ടോറസിലിടിച്ചുണ്ടായ അപകടത്തിൽ അപകടത്തിനു കാരണക്കാരനായ ബസ് ഡ്രൈവർ അറസ്റ്റിൽ തിരുവത്ര ആലുങ്ങൽ വീട്ടിൽ അസ്സൈനാർ മകൻ അലി കൂരാട്ടിൽ (46) നെ യാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ.വിവി അറസ്റ്റ് ചെയ്തത്. ഒരുമനയൂർ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കുട്ടികളുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

Ambiswami restaurant

രണ്ട് വാഹനങ്ങൾ തമ്മിലുളള സുരക്ഷിതമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണം. അപകടസ്ഥലത്തെത്തിയ നാട്ടുകാരും ചാവക്കാട് പോലീസും ഗുരുവായൂർ മോട്ടോർ വെഹിക്കിൾ അധികൃതരും ഒത്തൊരുമിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാനുളള നടപടി സ്വീകരിക്കുകുയും ചെയ്തു.

Second Paragraph  Rugmini (working)

അപകടത്തിനു കാരണക്കാരനായ വാഹനമോടിച്ച പ്രതിയുടെ ലൈസൻസ് റദ്ധാക്കുന്നതിനുളള നടപടികളുൾപടെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.

Third paragraph