മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തില്‍ ഒക്ടോബര്‍ അഞ്ചിന് ആയില്യ മഹോല്‍സവം

ചാവക്കാട് : ശ്രീ നാഗരാജാവും ശ്രീ നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായ മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തില്‍ ആയില്യ മഹോല്‍സവം ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച ഭക്തിനിര്‍ഭരവും വൈവിധ്യ പൂര്‍ണവുമായ പരിപാടികളോടെ നടത്തുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Vadasheri

ആയില്യ മഹോല്‍സവനാളില്‍ ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പ്രസാദമായി പാളപ്ളേ റ്റില്‍ കഞ്ഞിയും പുഴുക്കും നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു .

Astrologer

ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മഹോല്‍സവദിവസം രാവിലെ അഞ്ചരക്ക് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും .

എട്ടരക്ക് പാലഭിഷേകം , ഒന്‍പതരക്ക് ആയില്യപൂജ , പത്തിന് പാലും നൂറും നടത്തും . വൈകീട്ട് ദീപാരാധനക്ക് ശേഷം മഹാസര്‍പ്പബലിയും നടക്കും .

ഭക്തജനങ്ങള്‍ക്ക് നേരിട്ട് ആയില്യപൂജ നടത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട് . കഞ്ഞി, മുതിരപുഴുക്ക് , അച്ചാര്‍ , പപ്പടം എന്നിവയാണ് പ്രസാദം .മഹാസര്‍പ്പബലി , നാഗപൂജ , സര്‍പ്പസുക്ത പുഷ്പാഞ്ജലി , പാലും നുറും , പാലഭിഷേകം എന്നിവയാണ് അന്നേദിവസത്തെ പ്രധാന വഴിപാടുകള്‍ .

നവരാത്രി ആഘോഷം ഒക്ടോബര്‍ 10 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഈ ദിവസങ്ങളില്‍ നവരാത്രി മണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് .

ഭഗവതിക്ക് വിശേഷാല്‍ പൂജകളും വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്തല്‍ , വിദ്യാഗോപാലാമന്ത്രാര്‍ച്ചനയും നടക്കും . പൂജിച്ച പേനകള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കും .

പ്രസിഡന്റ് കെ വി ദേവന്‍ , സെക്രട്ടറി കെ ജി രാധാക്യഷ്ണന്‍ ഭാരവാഹികളായ ചക്കര വിശ്വനാഥന്‍ , രാമി അഭിമന്യു , കഞ്ചാട്ടി ദേവന്‍ , ആച്ചി രാജന്‍ എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Astrologer