മണലൂർ ഗോപിനാഥിന്റെ ഷഷ്ടിപൂർത്തി ആഘോഷവുമായി ശിഷ്യഗണങ്ങൾ
ഗുരുവായൂര്‍: അടിസ്ഥാന വർഗത്തിന് ഓട്ടന്‍തുള്ളല്‍ എന്ന കല പഠിക്കാൻ അവസരം ഒരുക്കിയ മണലൂര്‍ ഗോപിനാഥിന് 60-ാംപിറന്നാളാഘോഷത്തിന്റെ ഭാഗമായി ശിഷ്യഗണങ്ങൾ ”ഗോപിനാഥം 22” സംഘടിപ്പിക്കുന്നു .ശിഷ്യഗണങ്ങളുടെ നേതൃത്വത്തിൽ ഗുരുവന്ദനവും, വീരശൃംഖല സമര്‍പ്പണവും, നടത്തുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച ഗുരുവായൂര്‍ ഇന്ദിരാ ഗാന്ധി ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്യും.
എം.എല്‍.എ എന്‍.കെ. അക്ബര്‍ അദ്ധ്യക്ഷത വഹിക്കും. പെരുവനം കുട്ടന്‍ മാരാര്‍, രാമചന്ദ്ര പുലവര്‍, ശങ്കര നാരായണ മേനോന്‍ എന്നിവരെ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ചടങ്ങില്‍ ആദരിയ്ക്കും. അഡ്വ: കെ.ബി. മോഹന്‍ദാസ് പ്രശസ്തിപത്ര സമര്‍പ്പണം നടത്തും. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന്‍ മണലൂര്‍ ഗോപിനാഥിന് വീരശൃംഗല സമര്‍പ്പിയ്ക്കും. സിനിമാ സംവിധായകന്‍ ഷൈജു അന്തിക്കാട്, സിനിമാതാരങ്ങളായ വി.കെ. ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ 800-ലേറെ ശിഷ്യസമ്പത്തുള്ള മണലൂര്‍ ഗോപിനാഥിന്റെ പിറന്നാള്‍ ആഘോഷ വേളയില്‍, മണലൂര്‍ ഗോപിനാഥിന്റെ ഗുരുക്കന്മാരായ കലാമണ്ഡലം ഗോപിനാഥ പ്രഭു, കലാമണ്ഡലം പരമേശ്വരന്‍, പഴുവില്‍ ഗോപിനാഥ്, മുചുകുന്ന് പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ ആദരിയ്ക്കും. ആഘോഷത്തിന്റെ പൊലിമ കൂട്ടാൻ ഓട്ടന്‍തുള്ളല്‍ (കലാമണ്ഡലം അശ്വതി), ശീതങ്കന്‍ തുള്ളല്‍ (കലാമണ്ഡലം നന്ദകുമാര്‍) പറയന്‍ തുള്ളല്‍ (കലാമണ്ഡലം ശ്രീജ വിശ്വം) എളവള്ളി നടന നികേതനം അവതരിപ്പിക്കുന്ന അവതരിപ്പിയ്ക്കുന്ന നൃത്തശില്‍പ്പം എന്നിവ ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം.ആര്‍. റജിന്‍, കെ.പി. പ്രണവ്, ടി.എന്‍. ഗോപിനാഥന്‍, ഷീന ജെയ്‌സണ്‍ എന്നിവര്‍ അറിയിച്ചു.