Madhavam header
Above Pot

വെട്ടേറ്റ തുണിക്കട ഉടമയായ യുവതി മരണത്തിനു കീഴടങ്ങി.

തൃശൂർ: കൊടുങ്ങല്ലൂരിൽ കടയിലെ മുൻ ജീവനക്കാരന്റെ വെട്ടേറ്റ തുണിക്കട ഉടമയായ യുവതി മരണത്തിനു കീഴടങ്ങി. എ​റി​യാ​ട് ​ബ്ലോ​ക്ക് ​ഓ​ഫീ​സി​ന് ​തെ​ക്കു​വ​ശം​ ​താ​മ​സി​ക്കു​ന്ന​ ​ഇ​ള​ങ്ങ​ര​ ​പ​റ​മ്പി​ൽ​ ​നാ​സ​റി​ന്റെ​ ​ഭാ​ര്യ​ ​റി​ൻ​സി​(30​) ആണ് ഇന്ന് രാവിലെ മരിച്ചത്.വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു​ ​റിൻസി ആക്രമിക്കപ്പെട്ടത്.​

Astrologer

ഇ​വ​ർ​ ​വീ​ടി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​സ്‌​കൂ​ൾ​ ​ജം​ഗ്ഷ​നി​ൽ​ ​ന​ട​ത്തു​ന്ന​ ​നി​റ​ക്കൂ​ട്ട് ​എ​ന്ന​ ​റെ​ഡി​മെ​യ്ഡ് ​സ്ഥാ​പ​നം​ ​പൂ​ട്ടി​ ​മ​ക്ക​ളോ​ടൊ​പ്പം​ ​വീ​ട്ടി​ലേ​ക്ക് ​വ​രു​ന്ന​ ​വ​ഴി​ ​ആ​ളൊ​ഴി​ഞ്ഞ​ ​ഭാ​ഗ​ത്ത് ​സ്‌​കൂ​ട്ട​ർ​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​ ഇ​വ​രു​ടെ​ ​അ​യ​ൽ​വാ​സി​യാ​യ​ ​ചി​പ്പു​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ ​റി​യാ​സാ​ണ് ​വെ​ട്ടി​യ​ത്.​ മുഖത്തുൾപ്പടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകൾ അറ്റുപോയി.തലയിലും മാരകമായി പരിക്കേറ്റിരുന്നു.​ഇ​തു​ ​വ​ഴി​ ​വ​ന്ന​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ബ​ഹ​ളം​ ​വ​ച്ച​തോ​ടെ​ ​ആ​ക്ര​മി​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​

പ്ര​തി​ക്കെ​തി​രെ​ ​നേ​ര​ത്ത​ ​റി​ൻ​സി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത് ​പി​ന്നീ​ട് ​ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ങ്കി​ലും​ ​അ​തി​ലു​ള്ള​ ​വൈ​രാ​ഗ്യ​മാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​കാ​ര​ണ​മെ​ന്നാണ് കരുതുന്നത്.​ ​അ​ഞ്ചും​ ​പ​ത്തും​ ​വ​യ​സു​ള്ള​ ​മ​ക്ക​ളു​മാ​യാ​ണ് ​ക​ട​യി​ൽ​ ​നി​ന്നും​ ​റി​ൻ​സി​ ​വീ​ട്ടി​ലേ​ക്ക് ​പോ​യി​രു​ന്ന​ത്.​ ​തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒളിവിൽപ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു

Vadasheri Footer