Header 1 vadesheri (working)

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം

Above Post Pazhidam (working)

ഗുരുവായൂർ. മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ പുന:പ്രതിഷ്ഠദ്ര്യവാവർത്തി ചടങ്ങുകളുടെ ഭാഗമായി ഇന്ന് തത്വകലശാഭിഷേകം നടന്നു. അഗ്ര മണ്ഡപത്തിൽ നടന്ന തത്വകലശപൂജ, തത്വ ഹോമം, പരികലശപൂജ, പാണി എന്നിവക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മഹാദേവന് തത്വകലശാഭിഷേകം നടത്തി.

First Paragraph Rugmini Regency (working)

വൈകീട്ട് മുളപൂജാ അധിവാസ ഹോമം, കലശാധിവാസം എന്നിവയും ഉണ്ടായി. ഭക്തജനങ്ങളും. ക്ഷേത്രേശന്മാരും ചേർന്ന് അധിവാസ പ്രാർത്ഥനയും നടത്തി. നാളെ കാലത്ത് മഹാദേവന് കർപ്പൂരാദി ദ്രവ്യ കലശം ഉണ്ടായിരിക്കുന്നതാണ്.
നവീകരണ കലശത്തിന്റെ ഭാഗമായി നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ക്ഷേത്രങ്ങളിലെ പ്രശ്ന ചിന്ത എന്ന വിഷയത്തിൽ എടപ്പാൾ ഗോവിന്ദന്റെ ഭക്തി പ്രഭാഷണം ഉണ്ടായി. ക്ഷേത്രവും വാസ്തുവും എന്ന വിഷയത്തിൽ നാളെ മുതൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭക്തി പ്രഭാഷണം ഉണ്ടായിരിക്കും.