Post Header (woking) vadesheri

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാ വാർത്തി ചടങ്ങുകളുടെ പത്താം ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശയ്യാ മണ്ഡപത്തിൽ അധിമാസം, വിടർത്തി പൂജ, വിദ്യേശ്വര കലശ പ്രോക്ഷണം, ശ്രീകോവിലിന് മുഷ്ട്യാദിശുദ്ധി, പ്രാസാദ പ്രതിഷ്ഠ ബിംബപ്രതിഷ്ഠാ ക്രിയാരംഭം എന്നിവക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ശയ്യാ മണ്ഡപത്തിൽ നിന്നും ജീവകലശം ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് മഹാദേവന് അഭിഷേകം നടത്തി.

Ambiswami restaurant

അഭിക്ഷേകത്തിനുശേഷം ഉഷ:പൂജ, ഉച്ചപൂജ നടത്തി പുതിയ ഓടു ഉരുളികളിൽ നെയ്യ്, എണ്ണ, വെളിച്ചെണ്ണ എന്നിവ നിറച്ച് തിരിയിട്ട് കത്തിച്ച് ശ്രീകോവിൽ അടച്ചു. ഇനി രണ്ട് ദിവസത്തിനു ശേഷം ജൂലായ് 1 – ന് കാലത്ത് 3 മണിക്ക്‌ ക്ഷേത്ര നടതുറന്ന് ഭഗവാന് പശുക്കുട്ടിയെ കണി കാണിച്ച് പൂജകൾക്ക് ശേഷം 4 മണിക്ക് ദ്രവ്യാവർത്തി കലശം ആരംഭിക്കും. വൈകിയിട്ട് 4 മണിയോടെ അവസാനിക്കുന്ന ദ്രവാവർത്തി കലശത്തിനു ശേഷം ഉച്ചപൂജ, ദീപാരാധന എന്നിവയോടെ നവീകരണ പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് സമാപനം കുറിക്കും.

Second Paragraph  Rugmini (working)