Post Header (woking) vadesheri

മമ്മിയൂരിൽ ചുറ്റമ്പലത്തിന്റെ കല്ലിടൽ കഴിഞ്ഞു

Above Post Pazhidam (working)


ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കി പണിയുന്ന ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി  ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ഏകദേശം 10 കോടി രൂപ ചിലവിൽ കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ചുറ്റമ്പലംചെമ്പോല മേഞ്ഞാണ് നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പ്രവൃത്തി പൂർണമാകുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അറിയിച്ചു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ്, പി. സുനിൽകുമാർ, കെ.കെ. വിശ്വനാഥൻ, എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു എന്നിവരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു
ക്ഷേത്രത്തിൽ ചെന്നൈയിലെ സദ്ഗുരുദാസ് എന്ന ഭക്തൻ്റെ വകയായി ചന്ദനം അരയ്ക്കുന്നതിനുള്ള മെഷിൻ സമർപ്പിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ട്രസ്റ്റി ബോർഡ് ചെയർമാൻ, മെമ്പർമാർ ക്ഷേത്രം എക്സിക്യൂട്ടീവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

Ambiswami restaurant