Above Pot

വസോർ ധാരയോടെ മമ്മിയൂർ മഹാരുദ്ര യജ്ഞം സമാപിച്ചു.

ഗുരുവായൂർ. ശൈവ മന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ പരിപാവനമായ വസോർ ധാരയോടെ നാലാം അതിരുദ്ര യജ്ഞത്തിനു വേണ്ടിയുള്ള രണ്ടാം മഹാരുദ്രയജ്ഞത്തിന് സമാപനമായി. യജ്ഞ പുണ്യം നുകരുവാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്. 11 വെള്ളിക്കലശകുടങ്ങളിൽ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, വാർ, തൈര്, തേൻ, കരിമ്പിൻ നീരു്. ചെറുനാരങ്ങ നീര് , ഇളനീർ , അഷ്ടഗന്ധജലം എന്നിവ ശ്രീ രുദ്രമന്ത്രത്താൽ ചൈതന്യമാക്കിയ ശേഷമായിരുന്നു രുദ്രാഭിഷേകം.

First Paragraph  728-90

Second Paragraph (saravana bhavan

11 ദിവസങ്ങളായി നടന്ന അഭിഷേകങ്ങളിൽ 121കലശക്കുടങ്ങളാണ് മഹാദേവന് അഭിഷേകം ചെയ്യപ്പെട്ടത്. ധാരമുറിയാതെ ഹോമകുണ്ഠത്തിലേക്ക് ശുദ്ധമായ പശുവിൻ നെയ്യ് ഹോമിക്കുന്ന ചടങ്ങായ വസോർ ധാരയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങ്. വസോർ ധാരക്കും , അഭിഷേകത്തിനും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മിത്വം വഹിച്ചു. നാഗക്കാവിലെ നാഗപ്പാട്ട്, നാമോർപ്പാട്ട്, സർപ്പബലി എന്നിവക്കും സമാപനമായി.


സാംസ്കാരിക പരിപാടികളുടെ ഭാഗമായി രാവിലെ ചൊവ്വല്ലൂർ മോഹനൻ വാര്യരും സംഘവും അവതരിപ്പിച്ച ആൽത്തറ മേളം, നടരാജ മണ്ഡപത്തിൽ തിരുവനന്തപുരം സർഗ്ഗവീണയുടെ രുദ്ര പ്രജാപതി ബാലെയോടെ സാംസ്കാരിക പരിപാടികളുടെ തിരശ്ശീല വീണു. മഹാ രുദ്രയജ്ഞത്തിന്റെ സമാപനം കുറിച്ചു കൊണ്ട് നടന്ന പ്രസാദ ഊട്ടിന് 3000 – ൽ പരം പേർ പങ്കെടുത്തു.