
മമ്മിയൂർ ദേവസ്വം സഹായഹസ്തം പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നിർദ്ധരരായ രോഗികൾക്ക് നൽകുന്ന ധന സഹായ പദ്ധതിയുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു ഉദ്ഘാടനം ചെയ്തു.

മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ പി.ടി. വിജയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസി: കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ, മലബാർ ദേവസ്വം ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പ്രേംജിത്ത്, വാർഡ് കൗൺസിലർമാരായ ബിന്ദു നാരായണൻ, രമേശ്, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ. ജയ കുമാർ,

മുൻ ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.കെ. ഗോവിന്ദ് ദാസ്, കെ.കെ. വിശ്വനാഥൻ, പി സുനിൽ കുമാർ, ഫിറ്റ് പേഴ്സൺ ശങ്കര വർമ്മ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ. തുടങ്ങിയവർ സംസാരിച്ചു. 214 നിർദ്ധരായ രോഗികൾക്ക് 30 ലക്ഷം രൂപയാണ് ദേവസ്വം ഈ വർഷം നൽകുന്നത്.

