Post Header (woking) vadesheri

മമ്മിയൂർ ദേവസ്വം  ചികിത്സാ ധനസഹായം വിതരണം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നൽകി വരുന്ന സഹായ ഹസ്തം ചികിത്സാ ധനസഹായ വിതരണം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹര കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, ഡെപ്യൂട്ടി കമ്മീഷണർ പി.ടി. വിജയി എന്നിവർ മുഖ്യാത്ഥികളായി.

വാർഡ് കൗൺസിലർ രേണുശങ്കർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ. ജയകുമാർ, ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ.ഗോവിന്ദ് ദാസ്, മലബാർ ദേവസ്വം ബോർഡ്ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പി സുരേഷ്, പി.സി. രഘു നാഥരാജ എന്നിവർ സംസാരിച്ചു
20,000 ന്ദപവീതം 41 പേർക്കാണ് ഈ വർഷം ധനസഹായം നൽകിയത്.