മമ്മിയൂർ ദേശവിളക്കും അന്നദാനവും ഡിസംബർ 14 ന്

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശവാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ ദേശവിളക്കും അന്നദാനവും ഡിസംബർ 14 ന് ആഘോഷിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Poonthanam

ശനിയാഴ്‌ച രാവിലെ നാലിന് നിർമ്മാല്യ ദർശനത്തോടെ ദേശവിളക്കിനോടനു ബന്ധിച്ച പരിപാടികൾ ക്ഷേത്രത്തിൽ ആരംഭിക്കും. രാവിലെ അഞ്ചിന് കേളി, ആറിന് മമ്മിയൂർ ഭഗവതി ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പിന് ശേഷം മരത്തംകോട് മഠപതി ജ്യോതിപ്രകാശന്റെ മകൻ ജയദേവൻ സ്വാമി വിളക്ക് പന്തലിൽ പ്രതിഷ്‌ഠ നിർവ്വഹിക്കും. തുടർന്ന് പുഷ്പാഭിഷേകം. രാവിലെ ഏഴിന് ഗുരുവായൂർ കൃഷ്ണകുമാർ പാർട്ടിയുടെ അഷ്ടപദി, ഒമ്പതിന് ഗുരുവായൂർ മുരളി പാർട്ടിയുടെ നാഗസ്വര കച്ചേരി,10 ന് ശിവഹരി ഭജൻസ് വൈക്കം നയിക്കുന്ന ഹൃദയജപലഹരിയും ഉണ്ടായിരിക്കും.

Vasudev Inn
Rugmani 700-200


വൈകീട്ട് ദീപാരാധനക്ക് ശേഷം ഗുരുവായൂർ കിഴക്കേ ഗോപുര നടയിൽനിന്ന് ആന, താലപ്പൊലി, പഞ്ചവാദ്യം, നാഗസ്വരം എന്നിവയോടെ പാലക്കൊമ്പ് എഴുന്നള്ളിക്കും. വിളക്കുപന്തലിൽ വൈകീട്ട് ഏഴിന് ജി.കെ പ്രകാശ് പാർട്ടിയുടെ സമ്പ്രദായ ഭജനയും, രാത്രി 10 ന് ശാസ്താംപാട്ട്, തുടർന്ന് പാൽക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചൽ എന്നീ ചടങ്ങുകൾ നടക്കും.

ദേശവിളക്ക് ദിവസം മമ്മിയൂർ ക്ഷേത്ര ത്തിൽ വരുന്ന പതിനായിരകണക്കിന് ഭക്തർക്ക് രാവിലേയും, ഉച്ചക്കും, രാത്രിയും വിപുലമായ രീതിയിൽ അന്നദാനം ഒരുക്കിയിട്ടുണ്ടെന്ന് മമ്മിയൂർ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റ് അനിൽകുമാർ ചിറക്കൽ, ദേശവിളക്ക് ആഘോഷ സമിതി ചെയർമാൻ കെ.കെ. ഗോവിന്ദദാസ്, ജനറൽ കൺവീനർ പി. സുനിൽകുമാർ, അന്നദാന കമ്മറ്റി ചെയർമാൻ അരവിന്ദൻ പല്ലത്ത്, രാജഗോപാലൻ മുള്ളത്ത്, രാമചന്ദ്രൻ പല്ലത്ത്, വേണുഗോപാൽ കളരിക്കൽ, പി. അനിൽകുമാർ, ഒ.രതീഷ്, എം. ആനന്ദ്, എ.വി. ഉണ്ണികൃഷ്ണൻ, കെ.കെ. രാധാകൃഷ്‌ണൻ എന്നിവർ അറിയിച്ചു.

First Paragraph Jitesh panikar (working)