മത്സ്യതൊഴിലാളികളെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചു- പ്രിയങ്കാ ഗാന്ധി
ചാവക്കാട്: കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി ഏതാനും കോടികള്‍ക്കായി അവരെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു . ചാവക്കാട്ട് നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതു സമ്മേളന ത്തിൽ സംസാരിക്കുകയായിരുന്നു അവർ .
കേന്ദ്രസര്‍ക്കാരിന്റെയും കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെയും ജനവിരുദ്ധനയങ്ങള്‍ കേരളത്തിലെ ചെറുകിട, പരമ്പരാഗത വ്യവസായങ്ങളെ തളര്‍ത്തി.കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ചലനം വേഗത്തിലാക്കാനുള്ള പദ്ധതികളാണ് യു.ഡി.എഫ്. ആസൂത്രണം ചെയ്യുന്നത്. കേരളത്തിൽ മുഴുവൻ സഞ്ചരിച്ച് കേരളത്തിലെ യുവാക്കളെയും വിദ്യാ ർത്ഥികളെയും ബിസിനസുകാരെയും തൊഴിലാളികളെയും വീട്ടമ്മമാരെയും കേട്ട് അവർക്ക് എല്ലവർക്കും ഒരേ പോലെ ഗുണകരമായ പ്രകടന പത്രികയുമായാണ് യു ഡി എഫ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ എത്തിക്കുന്ന ന്യായ് പദ്ധതി കോൺഗ്രസ്സ് നടപ്പാക്കും ന്യായ് പദ്ധതിയിൽ പെടാത്ത സ്ത്രീകൾക്ക് 2000 രൂപ വീതവും നൽകും . രാവിലെ കണ്ണു തുറന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ സ്ത്രീകൾ കർമ്മ നിരതരാണ് . ഒരു വീട്ടമ്മ എന്ന നിലക്ക് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് മറ്റ് ആരെക്കാളും അധികം എനിക്ക് അറിയാമെന്നും അവർ കൂട്ടി ചേർത്തു
രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നരായ ജനങ്ങളുള്ള നാടാണ് കേരളം. അതിനാല്‍ കേരളമാണ് ഈ രാജ്യത്തിന് വഴികാട്ടേണ്ടത്. നിങ്ങളുടെ കൈയ്യിലെ ഏറ്റവും വലിയ ആയുധമാണ് വോട്ട്. ഡല്‍ഹിയില്‍ നിന്നും ഞാന്‍ ഇവിടെ വന്നത് ഒറ്റകാര്യം മാത്രം പറയാനാണ്, നിങ്ങളുടെ വിവേകം ഉപയോഗിച്ച് വോട്ടുചെയ്യുക- പ്രിയങ്ക ഗാന്ധി പറഞ്ഞു. യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ വിശദീകരിക്കാനായി പ്രസംഗത്തിന്റെ തുടക്കത്തില്‍ പ്രിയങ്ക ഏറെ സമയം ചെലവഴിച്ചു
സാധാരണക്കാരായ ജനങ്ങളിലേക്ക് പണമെത്തുന്നതിന് പകരം കുത്തകകളെ മാത്രം സഹായിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്.ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയുമാണ്.ജനങ്ങളെ ഭിന്നിപ്പിച്ചുഭരിക്കാന്‍ വേണ്ടിയാണ് അവര്‍ ഈ വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പാവപ്പെട്ടവരെ കുറിച്ചു സംസാരിക്കുകയും അത് കഴിഞ്ഞാല്‍ കുത്തകകള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാരാണ് മോദി സര്‍ക്കാര്‍.
അധികാരത്തില്‍ നിലനില്‍ക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പൗരത്വനിയമം ഈ രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ വേണ്ടിയുള്ളതാണ്. ഈ രാജ്യത്തെ ജനങ്ങളുടെ രാജ്യസ്്‌നേഹം ചോദ്യം ചെയ്യുന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിച്ചത്. കര്‍ഷകനിയമത്തിനെതിരെ സമരം ചെയ്്ത കര്‍ഷകരോടും ഈ സമീപനം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഈ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ജനാധിപത്യത്തിലാണ്. അതിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. .ജ്യോതി വിജയകുമാര്‍ പ്രസംഗം പരിഭാഷപ്പെടുത്തി. ആയിരങ്ങളാണ് പ്രിയങ്കയെ ശ്രവിക്കാനായി കത്തുന്ന കുംഭ ചൂടിനെ അവഗണിച്ചു ചാവക്കാട്ടേക്ക് ഒഴുകി എത്തിയത് .കുടി വെള്ളവും ലഘു ഭക്ഷണവും സംഘാടകർ പ്രവർത്തകർക്കായി ഒരുക്കിയിരുന്നു
പി.കെ.അബൂബക്കര്‍ ഹാജി അധ്യക്ഷനായി. എ.ഐ.സി.സി.സെക്രട്ടറി ഇവാന്‍ ഡിസൂസ, ടി.എന്‍.പ്രതാപന്‍ എം.പി., സി.എച്ച്. റഷീദ്, എം.പി. വിന്‍സെന്റ്, ഒ.അബ്ദുറഹിമാന്‍കുട്ടി, ഫൈസല്‍ ബാബു, ഗുരുവായൂരിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍, മണലൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയ് ഹരി, ആര്‍.വി.അബ്ദുറഹിം, സി.എ.റഷീദ്, സി.എ.ഗോപപ്രതാപന്‍, അഡ്വ.ടി.എസ്.അജിത് ഉമ്മര്‍ മുക്കണ്ടത്ത്, സി വി സുരേന്ദ്രൻ കെ.നവാസ് തുടങ്ങിയവര്‍ സംസാരിച്ചു .