Post Header (woking) vadesheri

മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം.

Above Post Pazhidam (working)

ചാവക്കാട് : നഗരസഭ മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻകെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

First Paragraph Jitesh panikar (working)

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് ഷമീർ എം എന്നിവർ സംസാരിച്ചു. ഐആർടിസി ഉദ്യോഗസ്ഥൻ പ്രമോദ് മാലിന്യ സംസ്കരണ ഉപാധികളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു .

ജനകീയ സൂത്രണ പദ്ധതി പ്രകാരം 3,08,660 രൂപ ചെലവഴിച്ചാണ് നഗരസഭ ഈ സുപ്രധാന പദ്ധതി നടപ്പിലാക്കിയത്. .ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.