Post Header (woking) vadesheri

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ-പാർലമെന്ററികാര്യ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ എം.എൽ.എ
എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചാവക്കാട് നഗരസഭ ശുചിത്വ അംബാസഡർ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു.

Ambiswami restaurant

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.പി. റിഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. അബ്ദുൾ റഷീദ്, ഷാഹിന സലീം, ബുഷറ ലത്തീഫ്, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവേ, മുൻ നഗരസഭ ചെയർമാനും കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ എ മഹേന്ദ്രൻ, അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ, ഷാഹു ടി.പി, പി.കെ. സെയ്താലിക്കുട്ടി, വർഷ മണികണ്ഠൻ, ഇ പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി നന്ദി പറഞ്ഞു.

Second Paragraph  Rugmini (working)

നഗരസഭയുടെ ഉടമസ്ഥതയിലുള്ള പരപ്പിൽതാഴത്തുള്ള 50 സെന്റ് സ്ഥലത്ത് 5800 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ പ്ലാന്റിന് പ്രതിദിനം 3 മെട്രിക് ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്. 1 കോടി 15 ലക്ഷം രൂപ ചെലവിട്ടാണ് വിന്ററോ കമ്പോസ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പ്ലാന്റ് നഗരസഭ യാഥാർത്ഥ്യമാക്കിയത്. ഈ പദ്ധതിയിലൂടെ നഗരസഭയുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്