Header 1 vadesheri (working)

മാളയിൽ അമ്മയും മകളും മുങ്ങി മരിച്ചു

Above Post Pazhidam (working)

തൃശ്ശൂർ : മാള പൂപ്പത്തിയിൽ അമ്മയും മകളും മുങ്ങി മരിച്ചു . പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോൾ ആണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നത് കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുക ആയിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് അമ്മയെയും മകളെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

First Paragraph Rugmini Regency (working)