Header 1 vadesheri (working)

മലപ്പുറത്ത്ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

Above Post Pazhidam (working)

മലപ്പുറം: ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ . മലപ്പുറം എആർ നഗർ ഇരുമ്പുചോലയിലാണ് സംഭവം. ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച കൂടുതൽ പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ദിവസം എആർ നഗർ ഇരുമ്പുചോലയിലെ കടയിൽ നിന്ന് വാങ്ങിയ ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച ഗർഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. ഇതിൽ ഒരുകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

First Paragraph Rugmini Regency (working)

എ ആർ നഗർ ഇരുമ്പുചോലയിലെ ‘ഹബ് ഡൗൺ’ കടയിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ഞായറാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. രാത്രിയോടെയാണ്‌ ഇവർ ഭക്ഷണം കഴിച്ചത്. പിറ്റേ ദിവസം ക്ഷീണവും പിന്നീട് ഛർദിയും വയറിളക്കവും ഉണ്ടായി. ബ്രോസ്റ്റഡ് ചിക്കനൊപ്പം കഴിച്ച മയൊണൈസ് ആണോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് പരശോധിക്കുന്നുണ്ട്.

Second Paragraph  Amabdi Hadicrafts (working)

എആർ നഗർ യാറത്തും പടി സ്വദേശിയുടെ പത്തു വയസ്സു പ്രായമായ മകളെയാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മറ്റുള്ളവർ താലൂക്ക് ആശുപത്രിയിലും പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്.

അരീത്തോട് സ്വദേശികളായ 9 പേർ ചൊവ്വാഴ്ചയും 11 പേർ ബുധനാഴ്ചയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ വകുപ്പ്‌ അധികൃതരും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി. ഭക്ഷ്യ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. കടയടക്കാൻ നോട്ടീസും നൽകിയിട്ടുണ്ട്.