Header 1 vadesheri (working)

മലബാര്‍ ദേവസ്വം എംപ്ലോ.യൂണിയന്‍ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .

Above Post Pazhidam (working)

ഗുരുവായൂര്‍: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം 12,1 3 തീയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 180 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ വൈകിട്ട് നാലരയ്ക്ക്‌ എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി മുഖ്യപ്രഭാഷണം നടത്തും.’ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തും. 13 ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. യു.പി. ജോസഫ് മുഖ്യാതിഥിയാകും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കെ.ടി. അനില്‍കുമാര്‍, പി. ശ്രീകുമാര്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.